സൗദി എറണാകുളം റസിഡന്റ്‌സ് അസോസിയേഷന് (സെറ) പുതിയ നേതൃത്വം

ജിദ്ദ: സൗദി എറണാകുളം റസിഡന്റ്‌സ് അസോസിയേഷന് (സെറ) ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇഫ്താര്‍ വിരുന്നും നടത്തി. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എറണാകുളം ജില്ലക്കാരായ കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തി സെറ വീണ്ടും സജീവമാക്കുന്നതിന് യോഗം തീരുമാനിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഭാരവാഹികളായി ജോണ്‍സണ്‍ കല്ലറക്കല്‍ (പ്രസിഡന്റ്), മുഹമ്മദ് സിറാജ് (ജനറല്‍ സെക്രട്ടറി), ക്രിസ് ജെയിംസ് (ട്രഷറര്‍), സീന റഫീഖ് (വനിതാ കോര്‍ഡിനേറ്റര്‍), പി.എം. മായിന്‍കുട്ടി, മോഹന്‍ ബാലന്‍, ഫിറോസ് മുഹമ്മദ് (രക്ഷാധികാരികള്‍), ഹര്‍ഷദ് ഏലൂര്‍ (വൈസ് പ്രസിഡന്റ്), ബിജു ആന്റണി (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് അംറു, അബൂബക്കര്‍ അനീസ്, എം.എ മുഹമ്മദ് റഫീഖ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
അഞ്ചപ്പാറ റസ്റ്റോറന്റില്‍ ചേര്‍ന്ന സംഗമത്തില്‍ പി.എം. മായിന്‍കുട്ടി യോഗ നടപടികള്‍ നിയന്ത്രിച്ചു. ഫിറോസ് മുഹമ്മദ്, മോഹന്‍ ബാലന്‍, സഹീര്‍ മാഞ്ഞാലി, സമീര്‍ വീരാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെറയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുഹമ്മദ് സിറാജുമായി (050 127 5407) ബന്ധപ്പെടാവുന്നതാണ്.






