മുജാഹിദ് ബാലുശ്ശേരിയുടെ റമദാൻ പ്രഭാഷണം ഇന്ന് ജിദ്ദയിൽ

ജിദ്ദ: പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി ഇന്ന് (6 ശനി) രാത്രി 10 മണിക്ക് ജിദ്ദയിൽ പ്രഭാഷണം നടത്തും. തൗബ ചെയ്ത് വിജയികളാവുക എന്നതാണു വിഷയം.
അനസ് ബിൻ മാലിക് സെൻറ്റർ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം എന്ന് ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. സെൻററിൽ പ്രോഗ്രാം വീക്ഷിക്കുന്നതിന് വേണ്ടി വിപുലമായ സൗകര്യങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട് .






