ജെ ടി എ സംഘടിപ്പിച്ച ഇഫ്താർ സംഗമം ആഹ്ലാദം നൽകുന്ന അനുഭവമായി

ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം അതിഥികൾക്ക് സന്തോഷം പകർന്നു. തിരുവിതാംകൂർ ശൈലിയിലുള്ള റമദാൻ വിഭവങ്ങൾ ഏവരുടേയും അഭിനന്ദനങ്ങൾ നേടി.
ജിദ്ദാ പ്രവാസി സമൂഹത്തിലെ നിരവധിപേർ അതിഥികളായി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ജെ. ടി. എ വനിതാവേദി അംഗങ്ങളായ ഷാഹിന ആഷിർ, ശ്രീദേവി അനിൽ, സിത്താര നൗഷാദ്, ഷാനി മാജ,
സബീന റാഫി, അഫറാ റാഫി, പ്രീത ഡെൻസൺ, എഞ്ചിനീയർ രമ്യാ രാംകുമാർ, ജ്യോതി ബാബുകുമാർ, സൈനാ അലി, നിസ സിയാദ്, ആസിഫ ഖദീജ, മിസ് ജോജി ടീച്ചർ, സൗജത്ത് ശിഹാബ് എന്നിവർ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജെ ടി എ പ്രസിഡന്റ് അലിതേക്കുതോട് ആമുഖഭാഷണം നടത്തി. രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് റംസാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അനിൽ വിദ്യാധരൻ സ്വാഗതവും ട്രഷറർ നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
ദിലീപ് താമരക്കുളം, ഡെൻസൺ ചാക്കോ, രെജി കുമാർ, എഞ്ചിനീയർ രാം കുമാർ, അനിൽ കുമാർ പത്തനംതിട്ട, റാഫി ആലുവ, സിയാദ് പടുതോട്, നവാസ് ചിറ്റാർ, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, റാഫി ബീമാപള്ളി, ശിഹാബ് താമരക്കുളം, ആഷിർ കൊല്ലം, അയ്യൂബ് പന്തളം, സുൽഫി കൂട്ടിക്കട, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, മാജാ സാഹിബ് ഓച്ചിറ എന്നിവർ ഇഫ്താർ 2024ന് നേതൃത്വം നൽകി.






