ബലദിലെ ചരിത്ര കെട്ടിടങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതി പൂര്‍ത്തിയായി

♦ അബുസഫ
ജിദ്ദ: ജിദ്ദയിലെ ബലദിലുള്ള നിരവധി ചരിത്രകെട്ടിടങ്ങള്‍ സംരക്ഷിച്ചതായി അധികൃതര്‍. സാംസ്‌കാരിക മന്ത്രാലയമാണ് ജിദ്ദയില്‍ തകര്‍ച്ചയുടെ വക്കിലുണ്ടായ ചരിത്ര കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെട്ടത്. ഈ കെട്ടിടങ്ങള്‍ സംരക്ഷിക്കുവാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വൃക്തിപരമായിതന്നെ ധനസഹായം നല്‍കിയിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ബലദിലെ ചരിത്ര ജിദ്ദ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് കെട്ടിടങ്ങള്‍ സംരക്ഷിച്ചത്. വാസ്തുവിദൃാ പ്രാധാനൃമുള്ള നിരവധി കെട്ടിടങ്ങള്‍ പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. പദ്ധതിക്കായി കിരീടാവകാശി 50 മിലൃണ്‍ റിയാല്‍ ധനസഹായം നല്‍കിയിരുന്നു.
ബലദിലെ ചരിത്ര ജിദ്ദയില്‍ 36 പള്ളികള്‍ അടക്കം 600-ലധികം കെട്ടിടങ്ങളുണ്ട്. അഞ്ച് പഴയ മാര്‍ക്കറ്റുകളുമുണ്ട്. മുസ്‌ലിങ്ങളായ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത്.






