എലിജെന്റ് റൈഡിന്റെ നേതൃത്വത്തില്‍ ഷറഫിയ്യ അങ്ങാടിയിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: മലയാളികള്‍ കൂടുതലായുള്ള ജിദ്ദയിലെ ശറഫിയ്യ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മലയാളി ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ എലിജെന്റ് റൈഡിന്റെ നേതൃത്വത്തില്‍ ഷറഫിയ്യ അങ്ങാടിയിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍കൊപ്പം ശറഫിയ്യയില്‍ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന നിരവധിപേരും നോമ്പുതുറയില്‍ ഭാഗവാക്കായി. നോമ്പു തുറയുടെ ഭാഗമായി റംസാന്‍ മാസത്തെ കുറിച്ചുള്ള ഉദ്‌ബോധനവും നടത്തു. ബാവ മോസി, അല്‍ഫാരിസ് മുത്തു, ഷമീം ഏഷൃന്‍ടൈംസ്, സഫീര്‍, മഞ്ചേരി, ഹസ്സന്‍ ചെര്‍പ്പുള്ളശേരി, ശഫീഖ് പൂന്താനം, സജജാദ് മൂത്തേടം, നാസര്‍ മഞ്ചേരി, റഫീഖ് കാരശേരി, ഷമീം ഏഷൃന്‍ ടൈംസ്, മുത്തു, കുഞ്ഞാപ്പു, അബ്ദുറഹിമാന്‍, ഹമീദലി ബാവ തുടങ്ങിയവര്‍ നോമ്പു തുറക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






