മട്ടന്നൂരുകാർ കാത്തിരിക്കുക, ഒരു ഉപതെരെഞ്ഞെടുപ്പു കൂടി വേണ്ടിവരുമെന്ന് കെകെ ശൈലജ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ. എതിർ സ്ഥാനാർത്ഥി ആരാണെന്ന് നോക്കുന്നില്ല. സ്ഥാനാർഥി ആരാണെന്നത് വിഷയമല്ല. ഞങ്ങൾ ജയിച്ചുവന്നാൽ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. രണ്ടു വർഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വടകരയിൽ നിന്ന് മുരളീധരനെ മാറ്റുന്നത് അതെന്താണെന്ന് ഞങ്ങൾക്കറിയില്ല. കോൺ​ഗ്രസുകാർ തന്നെ ചിലരൊക്കെ ചോദിക്കുന്നുണ്ട് മുരളീധരനെ മാറ്റുന്നത് എന്തിനെന്നു. കോൺ​ഗ്രസിന്റെ ഉന്നത നേതാക്കളടക്കം ഒരു മടിയുമില്ലാതെ ബിജെപിയിലേക്ക് പോവുകയാണെന്നും കെകെ ശൈലജ പറ‍ഞ്ഞു.