‘വടകരക്കാരായ പ്രവാസികളോട് ഒരു വാക്ക്’; ഷാഫി പറമ്പിൽ

കോഴിക്കോട്: വടകരയിലെ പ്രവാസികളായ പ്രിയ സഹോദരങ്ങളോട് ഒരു വാക്ക് പറയാനുണ്ടെന്ന് അറിയിച്ചു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കെയാണ് ഷാഫി പറമ്പിന്റെ അഭ്യർത്ഥന. വടകരയിലെ പ്രവാസികളുടെ ഉറ്റ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമൊക്കെ താനിന്ന് കാണുമെന്ന് ഷാഫി പറമ്പിൽ പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വടകരയിലെ പ്രവാസികളോടുള്ള അഭ്യർത്ഥന ഷാഫി പങ്കുവെച്ചിട്ടുള്ളത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞത് മുതൽ വാടകരക്കാരായ നിങ്ങൾ തരുന്ന പിന്തുണയ്ക്കും പ്രോൽസാഹനത്തിനും വാക്ക് കൊണ്ടല്ല, പ്രവർത്തി കൊണ്ടാണ് ഞാൻ നന്ദി പറയുക എന്ന് ഷാഫി പറഞ്ഞു. പ്രവാസ ലോകത്താണെങ്കിലും നിങ്ങൾ തരുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നു. സാമ്പത്തികാവസ്ഥ ഭദ്രമാണെങ്കിൽ വടകരയിലെത്തി വോട്ട് ചെയ്യണം. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും കൂടെയുണ്ടാവണമെന്നും ഷാഫി പറമ്പിൽ അഭ്യർത്ഥിച്ചു.






