ഷാഫി പറമ്പിൽ എംഎൽഎക്ക് വൈകാരിക യാത്രയപ്പ്

പാലക്കാട്: ഷാഫി പറമ്പിൽ എംഎൽഎക്ക് പാലക്കാട്ടെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും നൽകിയത് വൈകാരിക യാത്രയപ്പ്. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കണ്ണീരോടെ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചും ആലിംഗനം ചെയ്തും വൈകാരിക രംഗങ്ങളോടെയാണ് യാത്രയാക്കിയത് പാലക്കാട്ടെ എംഎൽഎ ഓഫീസ് പരിസരത്ത് നിന്നുമാണ് ഷാഫിയെ യാത്രയാക്കിയത്. ഷാഫി പറമ്പിലിനും കണ്ണീരടക്കാനായില്ല. വൈകാരികമായിട്ടായിരുന്നു പാലക്കാട്ടുനിന്നുള്ള യാത്രയ്ക്ക് മുമ്പ് ഷാഫി പറമ്പിൽ എംഎൽഎയും പ്രതികരിച്ചതും.
“മക്കൾ ജോലിക്ക് പോകുമ്പോൾ എല്ലാ മാതാപിതാക്കൾക്കും വിഷമം ഉണ്ടാകും അതുപോലെതന്നെ ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ട ഷാഫി വടകരയിൽ പോയി ജയിച്ചു വരാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും, ഷാഫിക്ക് എപ്പോൾ വേണമെങ്കിലും പാലക്കാട്ടേക്ക് വരാം ഷാഫിയുടെ വീടാണ് പാലക്കാട്” എന്നായിരുന്നു നാട്ടുകാരുടെയും പ്രതികരണം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






