ന്യൂ ഏജ് ഇന്ത്യാ ഫോറം ലോക വനിതാ ദിനം ആചരിച്ചു

ജിദ്ദ: ശറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ന്യൂ ഏജ് ഇന്ത്യാ ഫോറം യോഗത്തിൽ പ്രസിഡന്റ് സ: സലിം മധുവായി അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ ഉത്ഘാടനം ചെയ്തു. രക്ഷാ ധികാരി സ: പി. പി. റഹിം മുഖ്യ പ്രഭാഷണം നടത്തി.

സഖാക്കൾ നജീമുദ്ദീൻ ഏരൂർ, സുബൈർ പേരളശ്ശേരി, ഷംസീർ തോട്ടട, മുഹമ്മദ് മുഴപ്പിലങ്ങാട്, സിറാജ്ജുദ്ദീൻ തലശ്ശേരി, ഷബീർ കോഴിക്കോട്, ശബാന അൻസാർ, അശ്വതി എബ്രഹാം വാഴൂർ, റഫീഖ് മധുവായി എന്നിവർ സംസാരിച്ചു. റഫീഖ് മങ്കട, അൻസാർ കാര്യറ, പ്രസാദ് മഞ്ചേരി, സത്താർ പരിയാരത്തിൽ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. ജന. സെക്രട്ടറി സ: സത്താർ ഇരിട്ടി സ്വാഗതവും ട്രഷറ ർ ലത്തീഫ് മലപ്പുറം നന്ദിയും പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

വനിതാ വിഭാഗം ഭാരവാഹികളായി പ്രസിഡന്റ്‌: ശബാന അൻസാർ, വൈസ് പ്രസിഡന്റ് ഡോണ മേരി ഷാജൻ പാല, ജന: സെക്രട്ടറി: അശ്വതി എബ്രഹാം വാഴൂർ, ജോ: സെക്രട്ടറി: മനോരഞ്ജിത, ട്രഷറർ: സിനി വർഗ്ഗീസ് കോഴിക്കോട് എന്നിവരെ തിരഞ്ഞെടുത്തു.