ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കളി ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ (ഡിഫ) മാനേജിംഗ് കമ്മറ്റിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷമീര്‍ കൊടിയത്തൂര്‍ (പ്രസിഡന്റ്) റഷീദ് മാളിയേക്കല്‍ (ജന: സെക്രട്ടറി), ജുനൈദ് കാസറ ഗോഡ് (ട്രഷറര്‍).
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
(വൈസ്. പ്രസിഡന്‍റ്മാര്‍ ആശി നെല്ലിക്കുന്ന്, സഫീര്‍ മണലൊടി ടൈറ്റസ് ഇംകോ, ഫസല്‍ ജിഫ്രി. ജോ. സെക്രട്ടറിമാര്‍: ഷാഫി ജുബൈല്‍, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയിൽ, റഷീദ് ചേന്ദമംഗല്ലൂര്‍.
ടെക്‌നിക്കല്‍കമ്മറ്റി ചെയര്‍മാൻ: റഹീം അലനല്ലൂര്‍, അംഗങ്ങൾ അനസ് സീതി പന്താർ, ഫവാസ് കലിക്കറ്റ്, ജലീല്‍ മലപ്പുറം, റാസിക് വള്ളിക്കുന്ന്, മുഹമ്മദ് ജാഫര്‍, നസീബ് വാഴക്കാട്, അൻഷാദ് ത്യശ്ശൂര്‍, ജലീല്‍താനൂര്‍.
വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാൻ: ഫതീന്‍ മങ്കട, വൈസ്. ചെയര്‍മാൻ: നൗശാദ് മുത്തേടം. രക്ഷാധികാരികൾ: വില്‍ഫ്രഡ് ആന്ഡ്രൂസ്, സകീര്‍വള്ളക്കടവ്, മുജീബ് കളത്തില്‍, റഫീക് കൂട്ടിലങ്ങാടി.
ദമാം റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്‍റ് മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്ഡ്രൂസ് ഉല്‍ഘാടനം ചെയ്തു. ഡിഫയിലേക്ക് പുതിയ റെജിസ്ട്രേഷൻ ലഭിച്ച ജുബൈല്‍ ആര്‍ സി എഫ് സി ക്ലബിന് സര്‍ട്ടിഫിക്കറ്റ് വേദിയില്‍ വെച്ച് സമ്മാനിച്ചു. സെക്രട്ടറി സഹീര്‍ മജ്ദാല്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ദമാമിലെ പ്രവാസി കായിക മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഡിഫക്ക് സാധിച്ചതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. 24 ക്ലബുകളാണ് ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ലബുകള്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റുകള്‍ക്ക് നേത്യത്വം കൊടുക്കുവാനും, ജീവകാരുണ്ണ്യ പ്രവര്‍ത്തന രംഗത്തും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഡിഫക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഷ്റഫ് എടവണ്ണ സാമ്പത്തിക റിപ്പോര്‍ട്ടും ജൗഹർ കുനിയില്‍ വെല്‍ഫെയര്‍ റിപ്പോര്‍ട്ടും മന്‍സൂര്‍ മങ്കട ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു. അഷ്റഫ് ആലുവ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഹീര്‍ മജ്ദാല്‍ സ്വാഗതവും റഷീദ് മാളിയേക്കല്‍നന്ദിയും പറഞ്ഞു.






