കെ. മുരളീധരന് മറുപടി നല്‍കാത്തത് കുറച്ച് കഴിഞ്ഞ് ‘മുരളീജി’ എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതി

ആലപ്പുഴ: പത്മജയെ വിമര്‍ശിച്ച കെ. മുരളീധരന് ചുട്ട മറുപടി നല്‍കാത്തത് കുറച്ച് കഴിഞ്ഞ് അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നു കരുതിയൊന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്ന വിഷയത്തില്‍ കെ. മുരളീധരന്റെ പരാമർശത്തോട്  പ്രതികരിക്കുകയായിരുന്നു ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാര്‍ത്ത ബിജെപിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. ബിജെപിയിലേക്ക് കെ.മുരളീധരന്‍കൂടി കടന്നുവരാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചരൃമാണ് ഇന്തൃന്‍ ജനാധിപതൃത്തില്‍ നിലനില്‍ക്കുന്നതെന്നും ശോഭ പറഞ്ഞു.

കെ. കരുണാകരന്‍ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ താത്പരൃമില്ലാതെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചയാളാണ് മുരളീധരന്‍. എനിക്ക് എന്റെ അഛനാണെന്ന് പറയാന്‍ പോലും ലജജ തോന്നുന്നുവെന്നും മുരളീധരന്‍ കരുണാകരനെ കുറിച്ച് പറഞ്ഞിരുന്നതായും ശോഭാ സുരേന്ദ്രന്‍.