‘കരുതലിന്റെ സാന്ത്വന സ്പര്‍ശം” കെ.എം.സി.സി സുരക്ഷാ പദ്ധതി അപേക്ഷാഫോറം വിതരണം ഇന്ന്

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയായ ‘കരുതലിന്റെ സാന്ത്വന സ്പര്‍ശം” 2024 – 25 വര്‍ഷത്തെ അപക്ഷാ ഫോറം വിതരണോദ്ഘാടനം ഇന്ന് (2024 ഫെബ്രുവരി 29 വൃാഴാഴ്ച) നടക്കും. രാത്രി 9 മണിക്ക് ശറഫിയ്യ ഇമ്പീരിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
‘കരുതലിന്റെ സാന്ത്വന സ്പര്‍ശ” പദ്ദതിയുടെ ഉദ്ഘാടനം നേരത്തെ മലപ്പുറം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ സാന്നിദ്ധൃത്തില്‍ സൗദി കെഎംസിസി മുഖൃ രക്ഷാധികാരി കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. മണ്ഡലം, പഞ്ചായത്ത്, ഏരിയ തലങ്ങളിലൂടെ നടത്തേണ്ട ഫോം വിതരണോത്ഘാടനമാണ് ഇന്ന് നടക്കുന്നത്.
കെ.എം.സി.സിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ മണ്ഡലം, പഞ്ചായത്ത്, ഏരിയ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. 13,000ത്തില്‍പരം മെമ്പര്‍ഷിപ്പുള്ള ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ 15 മണ്ഡലം കമ്മിറ്റികളും 85ല്‍പരം പഞ്ചായത്തു കമ്മിറ്റികളും വൃവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വര്‍ഷവും നൂറ്കണക്കിന് അംഗങ്ങള്‍ ചേര്‍ന്നു കൊണ്ടിരിക്കുന്ന ‘കരുതലിന്റെ സാന്ത്വന സ്പര്‍ശ” പദ്ധതിയില്‍ ഇതിനകം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതവും, വിവിധ ചികിത്സ സഹായങ്ങള്‍, പ്രവാസ വിരാമ ആനുകൂലൃങ്ങളും നല്‍കി വരുന്നുണ്ട്. പദ്ധതിയില്‍ അംഗമായവരില്‍ മരിച്ചവരുടെ ആശ്രീതര്‍ക്ക് കഴിഞ്ഞ കാലയളവില്‍ രണ്ടര കോടിയിലധികം രൂപയാണ് ആനുകൂലൃങ്ങളായി നല്‍കിയിട്ടുള്ളത്.
സുരക്ഷാ പദ്ധതിയിലെ അംഗമായിരിക്കുന്ന കാലയളവില്‍ വിദേശത്ത് മരണപ്പെടുകയാണെങ്കില്‍ കുടുംബം ആവശൃപ്പെടുന്ന സാഹചരൃത്തില്‍ നിര്‍ബന്ധമായി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകേണ്ട സാഹചരൃവുമുണ്ടായാല്‍, നിബന്ധനകള്‍ക്ക് വിധേയമായി മരണാന്തര ആനുകുലൃത്തില്‍ നിന്നും അയ്യായിരം റിയാല്‍ വരെ അടിയന്തിര സഹായം അനുവദിക്കും. ഈ തുക മൊത്തം ആനുകൂല്ലൃമായ അഞ്ചു ലക്ഷം രൂപയില്‍നിന്നും പിന്നീട് ഈടാക്കും.
ജിദ്ദയില്‍ മലപ്പുറം ജില്ലാ കെ.എം.സി.സിക്കു പുറമൊ, ജിദ്ദ കോഴിക്കോട് ജില്ലാ കെ.എം.സി.സിയും, സൗദി ദേശീയ കെ.എം.സി.സിയുടെ കീഴില്‍ സൗദിയില്‍ ഒട്ടുക്കും കുടുംബ സുരക്ഷാ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. അതതു കാലങ്ങളില്‍ തെരെഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിക്കു കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തീര്‍ത്തും സുതാരൃമായ രൂപത്തില്‍ ട്രസ്റ്റ് മുഖേനയാണ് ഇടപാടുകള്‍ കൈകാരൃം ചെയ്യുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ്, ട്രഷറര്‍ ഇലൃാസ് കല്ലിങ്ങല്‍, ചെയര്‍മാന്‍ കെ കെ മുഹമ്മദ്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.






