‘ജിദ്ദ നവോദയ കുടുംബവേദി’ യാമ്പുവിൽ സൗദി സ്ഥാപകദിനം ആഘോഷിച്ചു

യാമ്പു: ജിദ്ദ നവോദയ കുടുംബവേദി സൗദി സ്ഥാപകദിനം ആഘോഷിച്ചു. യാമ്പുവിൽ വെച്ചുനടന്ന
ആഘോഷ പരിപാടികൾ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു.
അന്നം തരുന്ന നാടിനോടും ഇവിടുത്തെ ജനങ്ങളോടും നമുക്കൊക്കെയുള്ള സ്നേഹവും
ആദരവും പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇത്തരം ആഘോഷങ്ങളിൽ പങ്കാളികൾ ആവുക എന്നതിലൂടെ നമുക്ക് കൈവന്നിരിക്കുന്നതെന്ന് ശ്രീകുമാർ മാവേലിക്കര
പറഞ്ഞു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
നവോദയ കേന്ദ്ര കമ്മിറ്റി മെമ്പർമാർ, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാർ, നവോദയ യാമ്പു ഏരിയ രക്ഷാധികാരി അജോ, പ്രസിഡന്റ് വിനയൻ, സെക്രട്ടറി സിബിൽ, ഏരിയ കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ
ആഘോഷത്തിൽ പങ്കെടുത്തു.
കുടുംബ വേദി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതം പറഞ്ഞു. വനിതാ വേദി കൺവീനർ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു. യാമ്പു ഏരിയ കുടുംബവേദി കൺവീനർ വിപിൻ തോമസ് നന്ദി പറഞു.






