കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ മാസ്സ് തബൂക്ക് “സർഗ്ഗോത്സവം 2024 ” സംഘടിപ്പിച്ചു

തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് (മാസ്സ് തബൂക്ക്)ന്റെ ആഭിമുഖ്യത്തിൽ “സർഗ്ഗോത്സവം 2024 ” എന്ന പേരിൽ തബൂക്കിലെ പ്രവാസി മലയാളി കുട്ടികൾക്കായി വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കഴിവും സർഗ്ഗശേഷിയും പ്രോത്സാഹിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കാളികളായി. സബ് ജൂനിയർ, ജൂണിൽ,സീനിയർ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ചിത്ര രചന, വായന, കവിതാപാരായണം, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ മികച്ച നിലവാരത്തോടെയും അതിലേറെ ആവേശത്തോടെയും കുട്ടികൾ പങ്കു ചേർന്നു.

സാംസ്‌കാരിക സമ്മേളനം മാസ്സ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉത്ഘാടനം ചെയ്തു. റഹീം ഭരതന്നൂർ അധ്യക്ഷത വഹിച്ചു. മാത്യു തോമസ് നെല്ലുവേലിൽ, സാജിത ടീച്ചർ ആശംസകൾ നേർന്നു. ഉബൈസ് മുസ്തഫ സ്വാഗതവും പ്രവീൺ പുതിയാണ്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

കലാ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അനു ജോർജ്ജ് അഞ്ചാണി, അനീഷ്, സാദിക്ക്, സെബാസ്ട്യൻ ജിജോ കുഴിക്കാട്ടിൽ എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു.

ബിനീഷ് ഉഴവൂര്‍, അബ്ദുൾ അക്രം തലശ്ശേരി എന്നിവരുടെ ഗാനാലാപനം പരിപാടിക്ക് കൊഴുപ്പേറി. ഷാബു ഹബീബ്, അബ്ദുൽ ഹഖ്, ജറീഷ് ജോൺ, ബിനുമോൻ, ജോസ് സ്കറിയ, ചന്ദ്രശേഖരകുറുപ്പ്, സുരേഷ്‌കുമാർ, അരുൺലാൽ, മുസ്തഫ തെക്കൻ, ഷെമീർ, യൂസഫ് വളാഞ്ചേരി, വിശ്വനാഥൻ, അനീഷ് തേൾപ്പാറ,മനോജ് തുടങ്ങിയർ പരിപാടിക്ക് നേതൃത്വം നൽകി.

മത്സരവിജയികൾ:
ക്രയോൺസ്: 1. ഹാഷിർ താഹിർ, 2. റയാൻ താഹിർ.
പെൻസിൽ ഡ്രോയിങ്ങ്: 1. സാരംഗ് മനോജ്, 2. ആൻ മറിയം ഷൈജു.
വാട്ടർ കളറിംഗ്: 1. മരിയ റോസ് മാത്യു നെല്ലുവേലിൽ, 2. ക്രിസ്റ്റി ലിസ സാബു.
ഡ്രോയിങ്ങ് (ഒബ്ജക്റ്റ്): 1. ഐഷ സജ സിറാജ്, 2. ഹന്നാ ബാത്തൂൾ.
വായന ജൂനിയർ: 1. ഫെയ്‌വൽ വിപിൻ, 2. മൻഹ ഫാത്തിമ, ഡോയൽ ജെറീഷ്.
വായന സീനിയർ: 1. ക്രിസ്റ്റി ലിസ സാബു, 2. മരിയ റോസ് മാത്യു നെല്ലുവേലിൽ.
വായന സൂപ്പർ സീനിയർ: 1. ഹന്നാ ബാത്തൂൾ, 2. ശ്രേയ അനിൽ.
ചെറുകഥ സബ് ജൂനിയർ: 1. ആർണവി സരുൺ, 2. സാവിയോ ബൈജു.
ചെറുകഥ ജൂനിയർ: 1.മൻഹ ഫാത്തിമ, 2. റുവ ഫാത്തിമ.
കവിതാ പാരായണം ജൂനിയർ: 1. ആൻ മറിയം ഷൈജു, 2. ഹൈഫ സിറാജ്.
കവിതാ പാരായണം സീ നിയ൪: 1. ക്രിസ്റ്റി ലിസ സാബു, 2. മരിയ റോസ് മാത്യു നെല്ലുവേലിൽ.
കവിതാ പാരായണം സൂപ്പർ സീനിയർ: 1. ആഗ്നൽ വിക്ടോറിയ അലക്സ്, പ്രജ്വൽ രാജ് , 2. ഐഷാ സജ സിറാജ്.
ഉപന്യാസം: 1.ശ്രേയ അനിൽ, 2. ഹന്ന ബാത്തൂൾ.
പ്രസംഗം സീനിയർ: 1. ക്രിസ്റ്റി ലിസ സാബു, 2. ഉസൈർ ആസിഫ്.
പ്രസംഗം സൂപ്പർ സീനിയർ: 1. ശ്രേയ അനിൽ, 2. ഹന്ന ബാത്തൂൾ