”പ്രത്യാശയുടെ അത്ഭുതഗോപുരം” കുഞ്ഞബ്ദുല്ല കാട്ടുകണ്ടിയുടെ പുസ്തക പ്രകാശനം ജിദ്ദയിൽ മാർച്ച് 1 ന്

ജിദ്ദ: പയ്യോളി തുറയൂർ സ്വദേശി കുഞ്ഞബ്ദുല്ല കാട്ടുകണ്ടി എഴുതിയ ”പ്രത്യാശയുടെ അത്ഭുതഗോപുരം” എന്ന പുസ്തകത്തിന്റെ ജിദ്ദയിലെ പ്രകാശനം മാർച്ച് 1ന് നടക്കും. ജിദ്ദ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രകാശന ചടങ്ങ് മാർച്ച് 1 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 നു സീസൺസ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
.കുഞ്ഞബ്ദുള്ളക്കു കൊപ്രാ കച്ചവടം ആയിരുന്നു ജോലി. മുപ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ കച്ചവടവും കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിൽ യാത്രാമധ്യേ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു മുകളിൽ ഒരു മരം വീഴുന്നു. ചിതറിപ്പോയ ശരീരം 25 ദിവസം പോലും തികയ്ക്കില്ലെന്ന ഡോക്ടർമാരുടെ പ്രവചനങ്ങളെ ഉൾക്കരുത്തു കൊണ്ട് തിരുത്തിയെഴുതി ജീവിതം 31 വർഷത്തിനിപ്പുറവും വീൽ ചെയറിൽ മുന്നോട്ട് കൊണ്ടുപോയി. പേന പിടിക്കാൻ പ്രായസപ്പെടുന്ന കൈകൊണ്ട് 23 വർഷമെടുത്ത് കമിഴ്ന്നു കിടന്നുകൊണ്ടെഴുതി ജീവിതകഥയാണ് പുസ്തക രൂപത്തിൽ ”പ്രത്യാശയുടെ അത്ഭുതഗോപുരം” എന്ന പേരിൽ പുറത്തിറങ്ങുന്നത്.
ജിദ്ദയിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ നാട്ടിൽനിന്നും എത്തിയ കുഞ്ഞബ്ദുല്ലയും പങ്കെടുക്കും.






