ഫൗണ്ടിംഗ് ഡേ ആഘോഷിച്ചു

ഹാഇൽ: ഹായിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഹബീബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ വിവിധ മത രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ സംബന്ധിച്ചു.

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഷാജി മാന്നാറിന്റെ നേതൃത്വത്തിൽ ഇശൽ സന്ധ്യ, തദ്ദേശീയരോടൊപ്പം ആഹ്ലാദം പങ്കിട്ടുകൊണ്ട് ഫൗണ്ടിംഗ് ഡേ കേക്ക് മുറി, പായസം വിതരണം, സൗദിയുടെ രാഷ്ട്ര രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്ര സംഭവങ്ങളും കെഎംസിസി പ്രവാസമൂഹത്തിന് നൽകിയ സംഭാവനകളും മുൻനിർത്തി ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി.
1727ൽ ദർആ എന്ന ഹിജാസിന്റെ പട്ടണത്തിൽ തുടങ്ങി 2024ന്റെ സൂര്യോദയത്തിൽ നിയോം പ്രോജക്ടും കടന്ന്, ആമ എന്ന ആഡംബര നൗകയിൽ എത്തിനിൽക്കുന്ന സൗദിയുടെ നാളിതുവരെയുള്ള വികസന കുതിപ്പും,, ചരിത്രമുഹൂർത്തങ്ങളും, സ്ക്രീനിലൂടെ മലയാളം വോയ്സിൽ കേൾക്കാൻ സാധിച്ചത് സദസ്സിന് നവ്യാനുഭവമായി.
പ്രസിഡണ്ട് മുകേരി മൊയ്തു അധ്യക്ഷത വഹിച്ചച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള ഉദ്ഘാടനം നിർവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സഗീർ ഫൈസി (എസ്. ഐ. സി), ബഷീർ ഫൈസി നല്ലളം(ഐ. സി. എച്), സക്കരിയ ബിൻ അബ്ദുള്ള (ഇസ്ലാഹി സെന്റർ), ചാൻസാ റഹ്മാൻ(ഓ ഐ സി സി), നാസർ ഫൈസി വാകേരി(]~[ഡബ്ലിയു), ബാപ്പു എസ്റ്റേറ്റ് മുക്ക്, നിസാം എടത്തനാട്ടുകര(ഹബീബ് മെഡിക്കൽസ്) തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി കരിം തുവ്വൂർ, സ്വാഗതവും, ഹബീബുള്ള മദ്രശ്ശേരി നന്ദിയും പറഞ്ഞു. അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ കൊല്ലം, കാദർ കൊടുവള്ളി, ഹാരിസ് മച്ചക്കുളം, സകരിയ കാവുംപടി, റംഷി ഒമ്പൻ, എ. വി. സി.ഇബ്രാഹിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






