‘പെൺപുലരി’ ആസ്വാദക ഹൃദയം കീഴടക്കി

ജിദ്ദ: വേൾഡ് മലയാളി ഹോം ഷെഫ് ‘പെൺപുലരി‘ എന്ന പേരിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ ഇന്ത്യൻ കോൺസ്റ്റിലേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി സ്ത്രീ ശാക്തീകാരണത്തിന്റെ സാംസ്കാരിക സംഗമമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ പെണ്‍പുലരി പരിപാടി വീക്ഷിക്കാനെത്തിയവര്‍

സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടവരെല്ലെന്നും സമൂഹത്തിന്റെ നാനാതുറകളിലും ഇടപെട്ടു എല്ലാ നിലയിലേക്കും ഉയർന്നുവരണമെന്നും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് സമൂഹത്തിൽ മാതൃകമായി ജീവിക്കണമെന്നും വേൾഡ് മലയാളി ഹോം ഷെഫ് ഫൗണ്ടർ കൂടിയായ റെസീല സുധീർ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഫറ, അൽ വുറൂദ് ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സ്മിത എന്നിവർ ആശംസകൾ നർന്നു സംസാരിച്ചു. വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു 25 വർഷം പൂർത്തിയാക്കിയ ഡോക്ടർ സുലൈഖ, ഡോക്ടർ ജയശ്രീ, അധ്യാപിക പ്യാരി മിർസ, നേഴ്‌സ്  ജ്യോതി ബാബു എന്നിവരെയും കല, സാഹിത്യം, പാചകം, ടെക്നോളജി, ബിസിനസ് തുടങ്ങിയവയിൽ കഴിവ് തെളിയിച്ച സെലീന മുസാഫിർ, റെജിയ വീരാൻ, സാബിറ മജീദ്, രമ്യ ബിജു, സെമി ശബീർ, ആമിനാ മുഹമ്മദ് എന്നിവരെയും വേദിയിൽ ആദരിച്ചു.

സ്ത്രീ ശാക്തീകരണം എന്നപേരില്‍ അവതിപ്പിച്ച സ്‌കിറ്റില്‍ പങ്കെടുത്ത ആശ, ജിന്നി, രമ്യ, അനു, ശ്രീത, സരിത, സുശീല, മരിയ, ഫാത്തിമ.

നാട്ടിൽ നിന്ന് എത്തിയ സെലിബ്രിറ്റികളായ നടിയും ഗായികയുമായ അനാർക്കലി മരിക്കാർ, പാർവതി മേനോൻ എന്നിവരെ കൂടാതെ ജിദ്ദയിലെ പ്രശസ്ത കായികമാരുടെ സംഗീത വിരുന്നുന്ന് കോൺസുലേറ്റ് അങ്കണത്തിൽ സംഗീത മഴ തീർത്തു.


                                   അനു ഷിജുവും സംഘവും അവതരിപ്പിച്ച കൈകൊട്ടി പാട്ട്

സനാ സയ്യിദ്, മൗഷ്മി ഷരീഫ്, സെലീന മുസാഫിർ, ഷാനി ഷാനവാസ്, അനു ഷിജു, ശ്രീധ തുടങ്ങിയവർ ചിട്ടപ്പെടുത്തിയ  വിവിധ നൃത്തങ്ങളും, സോഫിയ സുനിലിന്റെ നേതൃത്വത്തിൽ  അരങ്ങേറിയ സമൂഹ ഗാനവും,  കോമഡി സ്കിറ്റും, ഗുഡ് ഹോപ്, ഫെനോം ആർട്സ് അക്കാദമിയുടെ നൃത്തങ്ങളും പെൺപുലരിയുടെ മുഖ്യ ആകർഷണങ്ങളായിരുന്നു.

ആദ്യാവസാനംവരെ സദസ്യർ ആസ്വദിച്ച പരിപാടി പൂർണ്ണമായും വനിതകൾ നിയന്ത്രിച്ചു എന്നത് സ്ത്രീ ശാക്തീകാരണത്തിന് ശക്തി പകർന്നു. പെൺപുലരി സാംസ്‌കാരിക സംഗമം എല്ലാം കൊണ്ടും വൈവിധ്യങ്ങൾ പ്രകടമാക്കിയെന്ന് ഇന്ത്യൻ കോൺസുലേറ്റിൽ തടിച്ചുകൂടിയ നൂറുകണക്കിന് കലാ ആസ്വാദകർ സാക്ഷ്യപ്പെടുത്തി. അഡ്മിൻ കൺവീനർ സോഫിയ സുനിൽ സ്വാഗതവും നൂറുന്നിസ ബാവ നന്ദിയും അറിയിച്ചു.