സൗജന്യ മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ച്‌ ബർസാൻ മലയാളി കൂട്ടായ്മയും അബീർ മെഡിക്കൽ ഗ്രൂപ്പും

✍️സകരിയ്യ ആയഞ്ചേരി

ഹായിൽ: ബർസാൻ മലയാളി കൂട്ടായ്മയും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സൗജന്യ മെഡിക്കൽ പരിശോധന സംഘടിപ്പിച്ചു. വിവിധ ലാബ് ടെസ്റ്റുകളും, ഡോക്ടർ കൺസൾട്ടൻസിയും സൗജന്യമായി നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

രാവിലെ 9 മണിക്കാരംഭിച്ച പരിശോധന വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ക്രിയാറ്റിൻ, ബ്ലഡ് പ്രഷർ, ബ്ലെഡ് ഷുഗർ, ബിഎംഐ, ഇ സി ജി, തുടങ്ങിയ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായി നടത്തി. ആവശ്യമായ മറ്റു ടെസ്റ്റുകൾക്ക് 50 ശതമാനം വരെ ഇളവും അനുവദിച്ചു.

ബർസാനിൽ നിന്നും അബീർ ഹോസ്പിറ്റലിലേക്ക് ആളുകളെ എത്തിക്കുവാൻ പ്രത്യേക വാഹന സൗകര്യം ഏർപ്പാട് ചെയ്തിരുന്നു. ഏഴോളം ടെസ്റ്റുകൾ തികച്ചും സൗജന്യമായി നടത്തിക്കൊടുത്ത ബർസാൻ കൂട്ടായ്മയ്ക്ക് പൊതുജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. റിയാദ് കാര്യത്‌, അഷ്‌റഫ്‌ അഞ്ചരക്കണ്ടി, ഫൈസൽ കാവുംപടി, മൻസൂർ ചെറുവാഞ്ചേരി, സകരിയ കാവുംപടി, ഹനീഫ ശിവപുരം, ഫൈസൽ കൊല്ലം, അഷ്റഫ് ചെറുവാഞ്ചേരി, ലത്തീഫ് പേരാവൂർ, റഫ്നാസ്, മൊയ്നുദ്ദീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.