സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഹാഇൽ: ലുലു സൗദി വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ലുലു മാളിൽ കഴിഞ്ഞ രണ്ടാഴ്ചകളായി നടത്തിവരുന്ന ഫുഡ് മേളയോട് അനുബന്ധിച്ചു ഹബീബ് ക്ലിനിക്കുമായി കൈകോർത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.. മാളിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിൽ ഡോക്ടർ ആരതി അരവിന്ദ്, ഡോ: റസാഖ് ഉമ്മത്തൂർ, ഡോ: അഫ്ന എന്നിവരുടെ നേതൃത്വത്തിൽ നടത്തിവന്ന ക്യാമ്പിൽ സ്വദേശികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ നിരവധി പ്രവാസികൾ പങ്കെടുത്തു.
ദിവസങ്ങളായി തുടർന്നു വരുന്ന ഫുഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇന്ത്യൻ, അറേബ്യൻ ഫുഡുകൾക്ക് പുറമെ പരമ്പരാഗതമായി സൗദികൾക്ക് പ്രിയമേറിയ ഷഅബി കബ്സകളും മത്സരത്തിൽ സ്ഥാനം പിടിച്ചു. വിജയികൾക്ക് 500 റിയാൽ മുതൽ 50 റിയാൽ വരെ പ്രൈസ് മണിയും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ലുലു ഹായിൽ റീജിയണൽ മാനേജർ നൗഫൽ, സെയിൽസ് മാനേജർമാരായ ഷുക്കൂർ, ആഷിക് കൂടാതെ ഹബീബ് മെഡിക്കൽ സെന്ററിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ നിസാം പാറക്കോട്ട്, മാനേജിംഗ് പാർട്ണർ ബഷീർ മാള തുടങ്ങിയവർ സംബന്ധിച്ചു.






