കാദറലി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 15, 16 തീയ്യതികളില്‍


ജിദ്ദ: കാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയും പെന്റിഫ് എന്ന പെരിന്തല്‍മണ്ണ എന്‍.ആര്‍ ഐ ഫോറവും സംയുക്തമായി ജിദ്ദയില്‍ ‘കാദറലി ജിദ്ദ ചാപ്റ്റര്‍’ എന്ന പേരില്‍ ഫെബ്രുവരി 15, 16 തിയ്യതികളില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ജിദ്ദ, അല്‍ബഹ, യാമ്പു എന്നിവടങ്ങളില്‍ നിന്നുള്ള 12 ടീമുകളാണ് ആദ്യ കാദറലി ട്രോഫിക്കുവേണ്ടി മത്‌സരത്തിലുണ്ടാവുക. എന്നാല്‍ മിക്ക പ്രാദേശിക ടീമുകളും അവരുടെ കളിക്കാരെ നാട്ടില്‍ നിന്നും കൊണ്ട് വരുന്നത് കൊണ്ട് തന്നെ മത്‌സരം ഉന്നത നിലവാരവും, വീറും വാശിയും നിറഞ്ഞതും ജനപങ്കാളിത്തവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് ബ്ലാസ്‌റ്റേഴ്‌സ് ഗ്രൗണ്ടില്‍ വെച്ചാണ് എല്ലാ മത്സരങ്ങളും നടക്കുക. ആദ്യ ദിവസമായ ഫെബ്രുവരി 15ന് 4 മത്സരങ്ങളും, ഫൈനല്‍ മത്സരമടക്കം ബാക്കി എല്ലാ മത്സരങ്ങളും ഫെബ്രുവരി 16നുമായിരിക്കും നടക്കുക. സംഘടനയിലെ വനിതാ അംഗങ്ങളുടെ നിറസാന്നിദ്ധ്യം മത്‌സര പരിപാടികളില്‍ ഉണ്ടായിരിക്കുമെന്ന് വനിതാ മെമ്പര്‍മാരടക്കം പങ്കെടുത്ത് ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
1961 ല്‍ പെരിന്തല്‍മണ്ണയില്‍ അന്തരിച്ച കാദര്‍, മുഹമ്മദാലി അടക്കമുള്ളവരുടെ സ്മരണക്കായായി രൂപംകൊടുത്ത കാദറാലി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാട്ടില്‍ ഇപ്പോഴും അഭംഗുരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും, സംഘനയുടെ 51ാം വാര്‍ഷികമാണ് ഇപ്പോഴെന്നും സംഘാടകര്‍ അറിയിച്ചു.
ഡോക്ടര്‍ ഇന്ദു, എഞ്ചിനീയര്‍ ജുനൈദ, ഷമീം ടീച്ചര്‍, നാസര്‍ ശാന്തപുരം, ലത്തീഫ് എന്‍കണ്‍ഫേര്‍ട്ട്, റീഗല്‍ മുജീബ്, മജീദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.






