മതാഫില്‍ സ്‌ട്രോളറുകള്‍ അനുവദനീയമല്ല

മക്ക: വിശുദ്ധ കഅബക്ക്‌ ചുറ്റുമുള്ള മതാഫില്‍, കുട്ടികളുമായി സ്‌ട്രോളറുകള്‍ അനുവദനീയമല്ലെന്ന് മക്ക, മദീന ഹറം പരിപാലനത്തിനായുള്ള ജനറല്‍ അതോറിറ്റി.

ഹറമില്‍ കുട്ടികള്‍ക്കുള്ള സ്‌ട്രോളറുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. ഹറമില്‍ മതാഫിന്റെ മുകള്‍ നിലകളും, സഫാ-മര്‍വയ്ക്കും ഇടയിലുള്ള മസാഇലുമാണ് സ്‌ട്രോളറുകള്‍ കൊണ്ടുവരാന്‍ അനുവാദമുള്ളത്. കിംഗ് ഫഹദ് എക്‌സ്പാന്‍ഷന്‍ ഭാഗത്തുകുടിയാണ് ഇവിടേക്ക് പ്രവേശിക്കേണ്ടത്.

മതാഫ്, മഅ്‌സാ എന്നിവയുടെ മുകള്‍ നിലകളില്‍ ആള്‍ത്തിരക്കുണ്ടെങ്കില്‍ കുട്ടികളുടെ സ്‌ട്രോളറുകള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.