ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

അൽഖസീം: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി 75-ആമത്  റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.  ബുറൈദയിലെ മിസ്ക് ഓഡിറ്റോറിയത്തിൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികളും ക്വിസ് മത്സരവും റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു നടന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സാംസ്‌കാരിക സമ്മേളനം ഒ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ്‌ കോലത്ത് ശ്രീജിത്ത്‌  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അബ്ദുറഹ്മാൻ തിരൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതം പറഞ്ഞു. ബുറൈദ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ബഷീർ ആശംസ നേർന്നു സംസാരിച്ചു.

സജി ജോബ് തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ റഹ്മാൻ ഫാറൂഖി, ഫൈസൽ ആലത്തൂർ, ചാൻസ റഹ്മാൻ ഹായൽ, ആദം അലി സക്കാക്കർ, സക്കീർ പത്തറ,ബാബു വളക്കരപ്പാടം, രഹ്‌ന സക്കീർ എന്നിവരെ ആദരിച്ചു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ സക്കീർ പത്തറ, സെക്രട്ടറി പി.പി.എം അഷ്‌റഫ് കോഴിക്കോട്, ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ബുറൈദയിലെ ഒ.ഐ.സി.സി കലാകാരന്മാരായ ജോസഫ് ജോർജിന്റെയും നിബി അജയിന്റെയും  നേതൃത്വത്തിൽ പത്തോളം കലാകാരന്മാർ നടത്തിയ ഗാനസന്ധ്യയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.