സൈക്കിളില്‍ വാഹനമിടിച്ച് റിയാദില്‍ ഉത്തര്‍പ്രദേശുകാരൻ മരിച്ചു

റിയാദ്: സൈക്കിളില്‍ പോകുകയായിരുന്ന ഉത്തര്‍പ്രദേശുകാരൻ റിയാദിൽ വാഹനമിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് ശഹാറന്‍പൂര്‍ സ്വദേശി മുഹമ്മദ് മുസ്ഖുറാന്‍ (32) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് പോകവെയാണ് റിയാദിലെ എക്‌സിറ്റ് 10 ല്‍ വെച്ച് ആണ് അപകടമുണ്ടായത്.
ഇടിച്ച വാഹനത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പിതാവ്: മഹരന്‍, മാതാവ്: ഖുര്‍ഷിദ. നിയമ നടപടിക്രമങ്ങൾക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കള്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






