സ്വീകരണം നൽകി

ദോഹ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ദുബായിൽ വച്ച് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയിച്ച ഷംസുദ്ധീൻ ഇസ്മായിലിനെയും സഹ കളിക്കാരൻ കോലിയാത്ത് വീട്ടിൽ രമേശനും സ്വീകരണം. ദോഹ എയർപോർട്ടിൽ ഓഐസിസി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ പ്രസിഡന്റ് ഷാഹിൻ മജീദിന്റെ നേതൃത്വത്തിലാണ് ഷാളണിയിച്ച് സ്വീകരിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ഡബ്ലിയു എം സി ഖത്തർ ടീം അംഗം, ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സെട്ടറിയും എറണാകുളം ജില്ലയിലെ മുതിർന്ന നേതാവുമാണ് ഷംസുദ്ധീൻ ഇസ്മായിൽ. സെന്ട്രൽ കമ്മിറ്റി നേതാവ് ജോയി പോൾ, എറണാകുളം ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ, ജോയിന്റ് ട്രഷറർ സാഹിർ കൊല്ലം, ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് റാഫി തുടങ്ങിയവർ ബൊക്കെ നൽകി.

വാർത്ത അയച്ചത്: പരീതുപിള്ള