ഉംറ തീര്‍ഥാടക ചെറുപ്പുളശ്ശേരി സ്വദേശിനി മദീനയില്‍ നിര്യാതയായ

മദീന: ചെറുപ്പുളശ്ശേരി എലിയാപറ്റ സ്വദേശിനി കൂടമംഗലം ബീവിക്കുട്ടി (77) മദീനയില്‍ മരിച്ചു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയതാണ്. മക്കള്‍ കൂടെയുണ്ട്.
മക്കയില്‍ ഉംറ നിർവ്വഹിച്ച ശേഷമാണ് മദീന സന്ദര്‍ശനത്തിനെത്തിയത്. ഭര്‍ത്താവ്: പരേതനായ അലവി, മക്കള്‍: ആസിയ, ഹംസ, നഫീസ, സുഹറ, ഖദീജ. മരണാന്തര നടപടിക്രമങ്ങള്‍ക്കും നിയമ സഹായങ്ങള്‍ക്കും മദീന കെ.എം.സി.സി വെല്‍ഫയര്‍ വിങ് കോര്‍ഡിനേറ്റര്‍ ഷഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്. മൃതദേഹം മദീന ജന്നത്തുല്‍ ബഖീഹില്‍ ഖബറടക്കും.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.






