ജിദ്ദ-കൊണ്ടോട്ടി മണ്ഡലം കെ.എം.സി സിക്ക് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദ-മലപ്പുറംജില്ലാ കെ എം സി സി കമ്മറ്റിയുടെ കീഴിലുള്ള ജിദ്ദ-കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഇംപീരിയൽ ഓഡിറ്റോറിയത്തിൽ ചേർന്ന  ജനറൽ ബോഡിയിൽ  മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.  ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി.മുസ്ത്ഥഫ ഉൽഘാടനം ചെയ്തു. നാഷണൽ കമ്മറ്റി സെക്രട്ടറി നാസർ വെളിയംങ്കോട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സെൻട്രൽ കമ്മറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ്പ്രസിഡന്റെ ലത്തീഫ് മുസ്ലിയാരങ്ങാടി, ചെയർമാൻ എം.കെ. നൗഷാദ്, കെ.എൻഎ ലത്തീഫ് സംസാരിച്ചു. ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ സ്വാഗതം  പറഞ്ഞു. കെ.പി.അബ്ദുറഹ്മാൻ ഹാജി ഖിറാഅത്ത് നടത്തി. ജില്ലാ കമ്മറ്റി ആക്ടിങ്ങ് പ്രസിഡന്റ് സീതി കൊളക്കാട്, വി.വി അഷ്റഫ്, അബ്ബാസ് വേങ്ങൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പുതിയ ഭാരവാഹികൾ:

പ്രസിഡൻറ്: എം.കെ നൗഷാദ് വാഴയൂർ, ജനറൽ സെക്രട്ടറി: അൻവർ വെട്ടുപ്പാറ, ട്രഷറർ: എം.എം മുജീബ് മുതുവല്ലുർ, വൈസ്പ്രസിഡൻറുമാർ: അബൂബക്കർ മാസ്‌റ്റർ മായക്കര, ലത്തീഫ് വാഴയൂർ, റഹ്‌മത്ത് അലി എരഞ്ഞിക്കൽ, അബ്ബാസ് മുസ്ലിയാരങ്ങാടി, സുബൈർ ചെറുമുറ്റം, സെക്രട്ടറിമാർ: ശറഫു വാഴക്കാട്(ഓർഗനൈസിങ്ങ്), മുഹമ്മദ്കുട്ടി മുണ്ടക്കുളം, ലത്തീഫ് പൊന്നാട്, യാസർ അറഫാത്ത്, മുഷ്താഖ് മധുവായി, എൻ.ഇ മുനീർ, അഡ്വവൈസറി ബോർഡ് ചെയർമാൻ: കെ.പി.അബ്ദുറഹ്മാൻ ഹാജി, അഡ്വവൈസറി ബോർഡ് അംഗങ്ങൾ: ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, കൊണ്ടോട്ടി സി. എച് സെൻറർ ചെയർമാൻ: കെ എൻ എ ലത്തീഫ്, കൺവീനർ
കബീർ പാമ്പോടൻ.

മണ്ഡലത്തിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് കെ.കെ.മുഹമ്മദ് എന്നിവരെ
യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.