രാഷ്ട്രരക്ഷയ്ക്ക് സൗഹൃദ കരുത്ത്: മനുഷ്യജ്വാലിക സംഘടിപ്പിച്ചു


♠ സകരിയ്യ ആയഞ്ചേരി
ഹായിൽ: എസ്.ഐ.സി ഹായിൽ ഘടകം മനുഷ്യജ്വാലിക സംഘടിപ്പിച്ചു. ‘രാഷ്ട്രരക്ഷയ്ക്ക് സൗഹൃദ കരുത്ത്’ എന്ന പ്രമേയം ആസ്പദമാക്കി എസ്.ഐ.സി സെൻട്രൽ കമ്മിറ്റി റിപ്പബ്ലിക് ദിനത്തിലാണ് മനുഷ്യജ്വാലിക സംഘടിപ്പിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
ഹബീബ് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ സഗീർ അലി ഫൈസി അധ്യക്ഷതവഹിച്ചു. നാസർ ദാരിമി ഉദ്ഘാടനം ചെയ്തു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുവരുത്തുന്ന മൗലിക അവകാശങ്ങളെ സംബന്ധിച്ച് കെ.എം.സി.സി. നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാള മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കരിം തുവ്വൂർ, അഷ്റഫ് അഞ്ചരക്കണ്ടി എന്നിവർ മനുഷ്യജ്വാലികയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി നസീറുദ്ദീൻ ആലപ്പുഴ സ്വാഗതവും വൈസ് പ്രസിഡണ്ട് ഫൈസൽ ചാത്തന്നൂർ(കൊല്ലം) നന്ദിയും പറഞ്ഞു.






