നവോദയ യാമ്പു കുടുംബവേദി റിപ്പബ്ലിക് ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു


യാമ്പു: ജിദ്ദ നവോദയ യാമ്പു യാമ്പു കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനാഘോഷവും നവോദയ കുടുംബ സംഗമവും സംഘടിപ്പിച്ചു. യാമ്പു ഏരിയ കമ്മിറ്റി രക്ഷാധികാരി അജോ ജോർജ് ഉദ്‌ഘാടനം ചെയ്തു. ഭരണഘടന തത്വങ്ങളും മൂല്യങ്ങളും നിരന്തരം ദുർബലപെടുത്താൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു.

നവോദയ പ്രവർത്തകരുടെയും കുടുംബവേദിയിലേയും ആരോഗ്യ വേദിയിലെയും കുടുംബങ്ങളുടേയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും ‘ഇന്ത്യ ചരിത്രം’ എന്ന വിഷയത്തിൽ പ്രശ്നോത്തരിയും നടന്നു.
പരിപാടികൾ അവതരിപ്പിച്ചവർക്കു നവോദയ ഏരിയ കമ്മിറ്റിയംഗങ്ങൾ ഉപഹാരങ്ങൾ നൽകി. ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി സ്വാഗതവും കുടുംബ വേദി കൺവീനർ വിപിൻ തോമസ് നന്ദിയും പറഞ്ഞു.






