ഉംറ തീർത്ഥാടക മക്കയിൽ മരണപ്പെട്ടു

മക്ക: താനാളൂർ, ഓമച്ചപ്പുഴ പരേതനായ വടുതല മമ്മുതു മാലായിയുടെ മകൾ പാത്തുകുട്ടി (57) മക്കയിൽ മരണപ്പെട്ടു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങളും മക്ക ഐ സി എഫ് പൂർത്തിയാക്കി വിശുദ്ധ മക്ക ഹറം ശരീഫിൽ നടന്ന ജനാസ നിസ്കാരശേഷം മക്കയിൽ ഖബറടക്കി. ഐ.സി.ഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവർ നടപടി ക്രമങ്ങൾക്കു നേതൃത്വം നൽകി.

മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ.