‘മാസ്സ് തബൂക്ക്’ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

തബൂക്ക്: തബൂക്കിലെ ജീവകാരുണ്യ കലാ-കായിക സാംസ്കാരിക മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുവാനായി 2024 ലെ മാസ്സിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശോജ്വലമായ തുടക്കം. നിരവധിപേർ സംഘടനയിലേക്ക് അംഗത്വമെടുക്കാൻ വേണ്ടി ഒത്തുചേർന്നു. പുതിയ അംഗം ബിനു (ആസ്ട്രോൺ) നു ആദ്യ മെമ്പർഷിപ്പ് നൽകി മാസ്സ് രക്ഷാധികാരി സമിതി അംഗം മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

ജീവകാരുണ്യ കലാ-കായിക സാംസ്കാരിക മേഖലയിൽ സമാനതകളില്ലാത്ത നിസ്വാർത്ഥ സേവനമാണ് മാസ്സ് തബൂക്ക് നടത്തുന്നതെന്ന് മാത്യു തോമസ് നെല്ലുവേലിൽ പറഞ്ഞു. സംഘടനയിലേക്ക് അംഗത്വം സ്വീകരിക്കുന്നതിനായി ആവേശത്തോടെ നിരവധി പുതിയ ആൾക്കാരാണ് പരിപാടിയിലേക്ക് എത്തിയത്. വിവിധ യൂണിറ്റുകളുടെയും ഏരിയകമ്മറ്റികളുടെയും നേതൃത്വത്തിലാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നത്. മാർച്ച് മാസത്തോടുകൂടി മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിക്കും.

മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു. ഷാബു ഹബീബ്, സജിത്ത് കെ.പി സംസാരിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ഫൈസൽ നിലമേൽ, ചന്ദ്രശേഖരകുറുപ്പ്, ഷമീർ, വിശ്വൻ, അരുൺ ലാൽ, ബിനുമോൻ, ഷറഫു റസ്മിയ, മനോജ് മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.

ഫെബ്രുവരി 23 നു കുട്ടികൾക്കായുള്ള “സർഗ്ഗോത്സവം 2024 ” പരിപാടി സംഘടിക്കും.