ലീഗിന് വയനാടില്ല, രാഹുലിനു തന്നെ: കെ മുരളീധരന്‍

കോഴിക്കോട്: മുസ്‌ലിം ലീഗിന് വയനാട് ലോകസഭാ സീറ്റില്ലെന്നും അതില്‍ രാഹുല്‍ ഗാന്ധിതന്നെ മത്സരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനൊഴികെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും വീണ്ടും മത്സരിക്കും. ചുവരെഴുതുന്ന പ്രവര്‍ത്തകരെ തളര്‍ത്തേണ്ടതില്ല. വടകരയില്‍ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെ. കെ.എം മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്. നിയമസഭയെ ഗവര്‍ണ്ണര്‍ അപമാനിച്ചുവെന്നും കെ.മുരളീധരൻ കോഴിക്കോട് പറഞ്ഞു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.