ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് നഴ്‌സുമാര്‍ക്ക് പരിക്ക്; ഒരാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ ഡോക്ടര്‍ ഇര്‍ഫാന്‍ ബഗീദോ ജനറല്‍ ആശുപത്രിയിലെ മലയാളികളായ മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. കണ്ണൂര്‍ സ്വദേശിനി സിനി, കുടാതെ മെറിന്‍, ആശ എന്നീ നഴ്‌സുമാര്‍ക്കാണ് അപകടമുണ്ടായത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സിനി വെന്റിലേറ്ററിലായിരുന്നുവെങ്കിലും ഇപ്പോള്‍ അത്യാഹിത നില തരണം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി സൗദി സമയം പത്ത് മണിയോടടുത്ത് ഫൈസലിയയിലാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് താമസ സ്ഥലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചായിരുന്നു അപകടം. വാഹനം നിര്‍ത്താതെ പോവുകയുംചെയ്തു.
നവോദയ ഖാലിദ് ഇബ്‌നു വലീദ് ഏരിയ കമ്മിറ്റി ജീവ കാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ഇവരുടെ സഹായത്തിനായുണ്ട്.






