ഹാഇൽ കെഎംസിസി സാമൂഹ്യ സുരക്ഷ സ്‌കീം കോഡിനേറ്റർമാരെ ആദരിച്ചു

ഹായിൽ: കെഎംസിസി ഹായിൽ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തിയ പരിപാടിയിൽ കെഎംസിസി സാമൂഹ്യ സുരക്ഷാ കോഡിനേറ്റർമാരെ ഹാഇൽ കെഎംസിസി ആദരിക്കുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.
സാമൂഹ്യ സുരക്ഷ സ്‌കീം മുഖ്യ കോഡിനേറ്റർമാരായ അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ ചാത്തന്നൂർ, എന്നിവർക്ക് പ്രശസ്തി പത്രവും മൊമെന്റോയും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മുകേരിയും നാഷണൽ കമ്മിറ്റി സെക്രട്ടറി ബഷീർ മാളയും ചേർന്ന് സമ്മാനിച്ചു. ഏറ്റവും കൂടുതൽ പേരെ പദ്ധതിയിൽ ചേർത്തതിന് റഫീഖ് അഞ്ചരക്കണ്ടിക്ക് വൈസ് പ്രസിഡണ്ട് സക്കരിയ ആയഞ്ചേരി മൊമെന്റോ കൈമാറി.

രണ്ടാം സ്ഥാനത്തെത്തിയ ഹബീബുള്ള മദിരാശ്ശേരിക്കുള്ള ഉപഹാരം ജനറൽ സെക്രട്ടറി കരീം തുവ്വൂർ സമ്മാനിച്ചു. വിവിധ ഏരിയ കോഡിനേറ്റർമാരായ സക്കരിയ പള്ളിപ്പുറം, എ.വി.സി ഇബ്രാഹിം, ഹാരിസ് മച്ചക്കുളം, നിയാസ് ചെമ്പിലോട്, എന്നിവർക്കുള്ള ഉപഹാരം ഖാദർ കൊടുവള്ളി, അസ്കർ വടകര, സക്കരിയ കാവുംപടി, സിദ്ദീഖ് മട്ടന്നൂര് എന്നിവർ കൈമാറി. വിവിധ ജില്ലയില്നിന്നുള്ളവർക്കുള്ള ചികിത്സാസഹായവും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു.
മലപ്പുറം പെരുവള്ളൂർ സ്വദേശി മുഹമ്മദ് കുഞ്ഞാപ്പയ്ക്ക് 25,000 രൂപയും, കോഴിക്കോട് ചാലിയം സ്വദേശി അബ്ദുറഹിമാൻ കരിമ്പിനോടിനു പതിനഞ്ചായിരം രൂപയും, തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കുഞ്ഞികൃഷ്ണക്കുള്ള ചികിത്സാ സഹായവും പ്രഖ്യാപിച്ചു.






