ജിദ്ദാ തിരുവിതാംകൂർ അസോസിയഷൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദാ തിരുവിതാംകൂർ അസോസിയഷൻ്റെ(ജെ ടി എ) യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് വൃക്ഷം, കരോൾ ഗാനങ്ങൾ, ക്രിസ്മസ് പാപ്പായുടെ സമ്മാന വിതരണം, കലാപരിപാടികൾ, ഡിന്നർ എന്നിവ സമുചിതമായി സംഘടിപ്പിച്ചു.
അലി തേക്കുതോട്, അനിൽ വിദ്യാധരൻ, നൗഷാദ് പൻമന, റഷീദ് ഓയൂർ, അയൂബ് ഖാൻ പന്തളം, ദിലീപ് താമരക്കുളം, മാഹീൻ കുളച്ചൽ, മാജ, മസൂദ്, നവാസ് ബീമാപള്ളി, ശിഹാബ് താമരക്കുളം, ജ്യോതി ബാബുകുമാർ, ഷാനി മാജ, ഡെൻസൺ എന്നിവർ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചന്ദ്രു വിജേഷ്, ഷറഫ് പത്തനംതിട്ട, ആഷിർ കൊല്ലം, മുഹമ്മദ് റാഫി ആലുവ, റഷീദ് ഓയൂർ, ബഷീർ, റെജി കുമാർ, ജയൻ, സബീന റാഫി, അഫ്ര റാഫി, സൽവ നൗഷാദ്, നീരജ് അനിൽ, ജനി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
ശിഹാബ് താമരക്കുളവും റാംകുമാർ തിരുവനന്തപുരവും ചേർന്നവതരിപ്പിച്ച ലഘുനാടകം,
ഷാജി ജമാൽ കായംകുളം നേതൃത്വം നൽകിയ പുരാതന നാടകം എന്നിവ കാണികളുടെ മുക്തകണ്‌ഠം പ്രശംസ നേടി.






