പാചക മത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു

ദമ്മാം:കൊണ്ടോട്ടിയൻസ് @ ദമ്മാംകൂട്ടായ്മയുടെ  നേതൃത്വത്തിൽ   പാചക മത്സരം2024  സംഘടിപ്പിക്കുന്നു. ചിക്കൻ ബിരിയാണി, ചിക്കൻ 65  ഇനങ്ങളിലാണ്  പാചക മത്സരംനടക്കുക . 2024 മാർച്ച് 2   ശനിയാഴ്ച വൈകുന്നേരം 6  മണിക്കാണ് മത്സരം നടക്കുമലയാളികൾക്കുംആൺപെൺ ഭേദമന്യേ പങ്കെടുക്കാൻഅവസരം ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നഇരുപതു പേർക്കാണ് പങ്കെടുക്കാൻ അവസരംലഭിക്കുക . കിഴക്കൻ പ്രവിശ്യയിൽ പ്രഗത്ഭഷെഫുമാർ വിധിനിർണയം നടത്തുന്നമത്സരത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾനേടുന്ന വിജയികൾക്ക്  ആകർഷകമായസമ്മാനങ്ങളും പങ്കെടുക്കുന്ന മറ്റുള്ളവർക്ക്പ്രോത്സാഹന സമ്മാനങ്ങളും നൽകും. കിഴക്കൻപ്രവിശ്യയിൽ ആദ്യമായാണ് ആൺപെൺവ്യത്യാസം ഇല്ലാതെ പങ്കെടുക്കാൻ അവസരംനൽകുന്ന പാചക മത്സരം നടക്കുന്നതു എന്ന്പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായിആലിക്കുട്ടി ഒളവട്ടൂർ കൺവീനർ ആയും റിയാസ്ഫിനാൻസ് കോഓർഡിനേറ്റർ ആയും കമ്മിറ്റിരൂപീകരിച്ചതായി സെക്രട്ടറി അഷ്റഫ് തുറക്കൽഅറിയിച്ചു .

പാചകമത്സരത്തില്‍  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും താഴെ കൊടുത്ത നമ്പറിൽ ഫെബ്രുവരി 20 നു മുമ്പായി ബന്ധടപ്പെടേണ്ടതാണ്. ഷമീർ വിപി(055 135 1792), റിയാസ് എം(050 905 7078)