സുരക്ഷാ നിരീക്ഷണ ക്യാമറയുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വന്‍ പിഴയെന്ന് സൗദി അറേബ്യ

ജിദ്ദ: ഇരുപതിനായിരം റിയാല്‍വരെ പിഴ ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധമായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ സ്ഥാപനങ്ങളിലടക്കം സുരക്ഷാ നിരീക്ഷണ ക്യാമറ സൗദിയില്‍ നിര്‍ബന്ധമാണ്. എന്നാല്‍ സുരക്ഷാ ക്യമറാ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് ശിക്ഷിക്കപ്പെടാന്‍ ഇടയാക്കും. റെക്കോര്‍ഡ് ചെയ്യപ്പെട്ട സുരക്ഷാ ക്യമാറയിലെ ഫുട്ടേജുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. ക്യാമറ സംവിധാന ഉപകരണങ്ങളോ റെക്കോര്‍ഡിംഗുകളോ നശിപ്പിച്ചാല്‍ 20,000 റിയാല്‍ പിഴ ഈടാക്കും.

നിരോധിത സ്ഥലങ്ങളില്‍ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചാല്‍ 10,000 റിയാലാണ് പിഴ. സുരക്ഷാ ക്യാമറയിലെ വീഡിയോ സൂക്ഷിച്ചുവെക്കാതിരുന്നാല്‍ അയ്യായിരം റിയാല്‍ പിഴ ഈടാക്കും.