ജിദ്ദ ഒ.ഐ.സി.സി.ക്കു പുതിയ കമ്മറ്റി നിലവിൽ വന്നു; പ്രസിഡന്റ് ഹക്കീം പാറക്കൽ

https://youtu.be/F_v2R54T67

ജിദ്ദ: 2023 ൽ ആരംഭിച്ച വിപുലമായ മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി അംഗത്വ കാർഡിന്റെഅടിസ്ഥാനത്തിലാണ് ജിദ്ദ സീസൺസ്റെസ്റ്ററെന്റ് ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നത്. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ സാന്നിധ്യത്തിൽ നാഷണൽകമ്മറ്റി നിയമിച്ച പ്രിസൈഡിങ് അംഗങ്ങളായ റഹ്മാൻമുനമ്പത്ത്, റസാക്ക് പൂക്കോട്ടുംപാടം എന്നിവരുടെനേതൃത്വത്തിലാണ്ൽ ഇലക്ഷൻ നടപടികൾ നടന്നത് . ഏകകണ്ഠമായി ഹക്കീം പാറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ റീജിയണൽ കമ്മറ്റി നിലവിൽ വന്നത്.
ഭാരവാഹികൾ: പ്രസിഡന്റ്: ഹക്കീം പാറക്കൽ, വൈസ് പ്രസിഡന്റ് സഹീർ മഞ്ഞാലി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, രാധാകൃഷ്ണൻ കാവുംബായി, റഷീദ് ബിൻസാഗർ, ജനറൽ സെക്രട്ടറി: അസ് ഹാബ് വർക്കല (സംഘടനാ ചുമതല), മുജീബ് തൃത്താല, മനോജ് മാത്യു, ആസാദ് പോരൂർ, നാസ്മുദ്ദീൻ മണനാക്ക്, സെക്രട്ടറി: അസ്കർ പുലിയഞ്ചാലി, ഉമ്മർ മങ്കട, പ്രിൻസാദ് പാറായി, യൂനുസ് കാട്ടൂർ, മുസ്തഫ തലപ്പിൽ, ഷംനാദ് മുഹമ്മദ്, മോഹൻ ബാലൻ, അലി കടിയാപുറത്ത്, ജലീഷ് കാളികാവ്, നൗഷാദ് കരുനാഗപ്പള്ളി, മുജീബ് ചെനേത്ത്, ബഷീർ മുഹമ്മദ് കുഞ്ഞു, മനോജ് മുരളീധരൻ. ട്രഷറർ: ശരീഫ് അറയ്ക്കൽ, അസിസ്റ്റന്റ് ട്രഷർ: ഷൗക്കത്ത് പരപ്പനങ്ങാടി, ഓഡിറ്റർ: സി.ടി ആലികുട്ടി






