മൈത്രി ചൈൽഡ് ഫെസ്റ്റിൽ ‘മഴവില്ല് സീസൺ 4’ വിജയികൾക്ക് ഉപഹാരം നൽകി


ജിദ്ദ :ജിദ്ദ ദൗഹ അൽ ഉലൂം ഇന്റർനാഷണൽ സ്കൂളിൽ വെച്ച് മൈത്രി ജിദ്ദ നടത്തിയ മൈത്രി മഴവിൽ സീസൺ 4 ചിത്ര രചന മത്സര വിജയികൾക്ക് വർണ്ണാഭമായ ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. മൈത്രി അംഗങ്ങളും ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങിൽ, ചിൽഡ്രൻസ് ഫെസ്റ്റും, പാട്ടുകളും, നൃത്തങ്ങളും മാറ്റ് ചാർത്തിയ കലാസന്ധ്യയും അരങ്ങേറി.

മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തികുന്നൻ ആമുഖ പ്രഭാഷണം നടത്തി. മുഖ്യ ആകർഷണം മൈത്രി കുട്ടികൾ ഈ ചടങ്ങ് ഏറ്റെടുത്തു നടത്തി എന്നതാണ്. എല്ലാവർഷത്തെയും പോലെ മൈത്രി ചിൽഡ്രൻസ് കമ്മിറ്റി തങ്ങളുടെ ദിനം അനുസ്മരണീയമാക്കുന്ന കാഴ്ച്ചയാണ് വേദിയിൽ കണ്ടത്. ചിൽഡ്രൻസ് കമ്മിറ്റി പ്രസിഡന്റ് അദ്നാൻ സഹീറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ഉത്ഘാടനം ചെയ്തു. സെക്രട്ടറി യദു നന്ദൻ സ്വാഗതവും, ട്രഷറർ റിഹാൻ വീരാൻ നന്ദിയും പറഞ്ഞു.

വ്യത്യസ്തങ്ങളായ സമകാലീന വിഷയങ്ങളെ ആസ്പദമാക്കി മൻഹ ഫാത്തിമ, പൂജ പ്രേം, ഹാജറ മുജീബ്, ആയുഷ് അനിൽ, അഫ്നാൻ സാലിഹ്, സെയിൻ മുസാഫർ, റഫാൻ സക്കീർഎന്നിവർ സംസാരിച്ചു. റിഷാൻ റിയാസ്, കൃതിക രാജീവ്, സൂര്യ കിരൺ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.മൈത്രി ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ ആശംസപ്രസംഗം നടത്തി.
ചിത്ര രചന മത്സരത്തിന്റെ കൺവീനർമാരായ വീരാൻ ബാവ, അബ്ദുറഹ്മാൻ,പ്രേംകുമാർ, അജിത് എന്നിവരുടെ നേതൃത്വത്തിൽ കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സ്ത്രീകൾ എന്നീ വിഭാഗത്തിൽ നടന്ന ചിത്രരചന മത്സരവിജയികൾക്ക് മൈത്രി അംഗങ്ങളെ കൂടാതെ സലാഹ് കാരാടൻ, കിസ്മത് മമ്പാട്,യമുന ടീച്ചർ, ജുനൈസ് ഗുഡ് ഹോപ്, ഷബീർ സുബൈർദീൻ, വാസു ഹംദാൻ, സക്കീർ എടവണ്ണ, സാദിഖ് അലി തൂവൂർ, യുസഫ് കോട്ട, സുബൈർ ആലുവ, ജാഫറലി പാലക്കോട്, അയൂബ് മാസ്റ്റർ നിഷ നൗഫൽ, നാസർ കോഴിത്തോടി, കോയിസ്സൻ ബീരാൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
കലാസന്ധ്യയിൽ റംസീന സക്കീർ അണിയിച്ചൊരുക്കിയ കിഡ്സ് ഡാൻസിൽ ഫാത്തിമ മൻസൂർ, റുഅ സുൽഫിക്കർ, നുറിൻ, അർസു, നവമി നരേഷ്, നിഖിൽ വിനോദ്, ആദിവ് കൃഷ്ണൻ, നവനീത് നരേഷ് ശ്രീഹരിത്, ഇലാൻ നവാസ്, നോവ സഹീർ എന്നീ മൈത്രി ബാലകലാകാരന്മാർ പങ്കെടുത്തു .റിഷാൻ റിയാസ്, യെദു നന്ദൻ, വിഷ്‌ണു കിരൺ, ഗഫ്ഫാർ കൊച്ചിൻ എന്നിവർ നയിച്ച വാദ്യോപകരണ സംഗീതം കലാ സന്ധ്യക്ക് മാറ്റ് കൂട്ടുന്നതായിരുന്നു.
പൂജ പ്രേം, ഹാജിറ മുജീബ്, അഫ്ഫ്രിൻ, അനം ബഷീർ, നദ സഹീർ, ഇശൽ റിയാസ്, അഷ്‌ന,ഇഷ നെഹാൽ, ആയിഷ സഫ്രീൻ, വിഷ്ണു കിരൺ, ദ്രുവ് നിധീഷ്, അഭയ്, ആശ്രയ് അനിൽ, മാനവ് ബിജുരാജ്, ഇഹ്‌സാൻ നവാസ്, ദീക്ഷിത് സന്തോഷ് എന്നിവർ തകർത്താടിയ ഫ്യൂഷൻ ഡാൻസിന് ദിവ്യ മെർലിൻ, അഭിലാഷ് സെബാസ്റ്റ്യൻ, വിവേക് എന്നിവർ കൊറിയോഗ്രാഫി നിർവഹിച്ചു.ഒരു പവർ പാക്ക്ഡ് സിനിമാറ്റിക് പെർഫോമൻസുമായി വന്ന ഷയാൻ റിയാസ്, യെദു നന്ദൻ, റിഹാൻ വീരാൻ, റിഷാൻ റിയാസ്, റഫാൻ സക്കീർ, അഫ്നാൻ സാലിഹ്, സൈൻ മുസാഫർ, ഷെറിൻ സുബൈർ, മന്ഹ യുനൈസ്,സമാ സഫീർ എന്നിവർ കാണികളുടെ കയ്യടി വാങ്ങി. ദീപിക സന്തോഷ് കോറിയോഗ്രാഫി ചെയ്‌ത വനിതകളുടെ ഡാൻസിൽ ദീപിക, റജീല സഹീർ, ഷിബിന, ആര്യ, തെസ്നി, നൂറുന്നീസ,സോഫിയ ബഷീർ എന്നിവരുടെ പ്രകടനം കലാ സന്ധ്യക്ക് ചാരുത കൂട്ടി. മൈത്രി അംഗം കൂടിയായ സിനി ആർട്ടിസ്‌റ് സിയാദ് അബ്ദുല്ലയുടെ സാനിധ്യം ഈ നൃത്തത്തിന് മികവേകി കൾച്ചറൽ സെക്രട്ടറി പൂജ പ്രേമും , ആയിഷ നജീബും അവതാരകരായി തിളങ്ങിയ പരിപാടിയിൽ കൃതിക രാജീവിന്റെമനോഹരമായ നൃത്തം സദസ്സിന്റെ പ്രശംസനേടുന്നതായിരുന്നു.മൈത്രിക്ക് പുറത്തു നിന്നും കി ബോർഡ് വായിച്ച നിരഞ്ജന ആസ്വാദകരുടെ പ്രോത്സാഹനം ഏറ്റുവാങ്ങി. കൊറിയോഗ്രാഫർ ദിവ്യ മെർലിൻ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് വളരെ മനോഹരമായിരുന്നു.
ബൈജു ദാസ്, മുംതാസ് അബ്ദുറഹിമാൻ, സഹീർ മാഞ്ഞാലി, മൻസൂർ വയനാട്, സന്ധ്യ വിനോദ്, യദു നന്ദൻ, സൂര്യകിരൺ, മുജീബ് കൊല്ലം,കിഷൻ ബൈജുദാസ്,സാലിഹ സാലിഹ്, അഭിലാഷ് സെബാസ്റ്റ്യൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.മൊത്തം കലാപരിപാടികൾ കോർഡിനേറ്റ് ചെയ്ത് വേദിയിൽ എത്തിക്കുന്ന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മൈത്രി കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്,ഷെരീഫ് അറക്കൽ, ബിജുരാജ് രാമന്തളി കിരൺ, റിയാസ് കള്ളിയത്ത്, റഫീഖ് മമ്പാട്, സന്തോഷ് ഭരതൻ, റെജില സഹീർ, സഹീർ മാഞ്ഞാലി, സിയാദ്, ബർകത് ഷെരീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.






