പതാക ദിനം അചരിച്ചു

അലവിൽ : സമസ്ത കേരള ജമിയത്തുൽ ഉലമയുടെ നുറാം വാർഷിക സമ്മേളനം ഉദ്ഘാടനത്തിന്റെ ഭാഗമായി അലവിൽ മഹല്ലിൽ പതാക ദിനം ആചരിച്ചു.

അലവിൽ ജമാലിയ മദ്രസ പരിസരത്ത് അലവിൽ മഹല്ല് പ്രസിഡന്റ്‌ എസ് എൽ പി മുഹമ്മദ്‌ കുഞ്ഞി പതാക ഉയർത്തി. ഹാഫിള് മഹ്‌റൂഫ് ഫൈസി ന്യൂച്ചിയാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് ജനറൽ സെക്രട്ടറി വി കെ അമീറലി സ്വാഗതം പറഞ്ഞു. വി പി സദക്കത്തുള്ള, വി പി അബ്ദുൽ കരീം, എം കെ ഇസ്മായിൽ, എം പി അബ്ദുൽ സത്താർ, വി കെ ഷിറാസ്, വി കെ മഹമൂദ് തുടങ്ങിയവർ പങ്കെടുത്തു.