മനം കവർന്ന് മരുഭൂമിയിൽ ഒരു “ഗസൽ നിലാവ്”

ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച “ഗസൽ നിലാവ്” എന്ന ഗാന വിരുന്ന് ആസ്വാധക മനം കവർന്നു. ജിസാൻ അല്ലീത്തു റോഡിലുള്ള മരുഭൂമിയിൽ ഖൈമ വില്ലേജിൽ സംഘടിപ്പിച്ച പരിപാടി ആലാപന മികവ് കൊണ്ടും, വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങൾ കൊണ്ടും ആസ്വാദകരുടെ മനം കവർന്നു. പട്ടണത്തിൽനിന്നും മാറി മരുഭൂമിയിലെ തമ്പിൽ ഗാനവിരുന്നു ആസ്വദിച്ച് നിരവധി പേരാണു വ്യത്യസ്ത അനുഭവം നുകർന്നത്‌.

മൻസൂർ  ഫറൂകിന്റെ നേതൃത്വത്തിൽ കാലിക്കറ്റ്‌ മ്യൂസിക് ക്ലബ്ബ് ഓർകെസ്ട്രടീമിനുകീഴിൽ ജിദ്ദയിലെ പ്രശസ്ത ഗായകർ ഗാനമാലപിച്ചു. മിർസ ശരീഫ്, ജമാൽ പാഷ, മുംതസ് റഹ്മാൻ, സീതി കൊളക്കാടൻ, മുഹമ്മദ്‌ കൂട്ടി അരിമ്പ്ര, ഹസീന അഷ്റഫ്, നവാസ് പെരിന്തൽമണ്ണ, റഹ്മത്ത് അലി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ റസാഖ് മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ വിപി, സെക്രട്ടറി ഹുസൈൻ കരിങ്കര, മുഹമ്മദ് കൂട്ടി പാണ്ടിക്കാട് എന്നിവർ ആശംസകൾ നേർന്നു.

കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, മറ്റു ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, അബ്ബാസ് വേങ്ങൂർ എന്നിവരും പുറമെ നൗഫൽ ഉള്ളാടൻ, അഫ്സൽ നാറാണത്ത്, റഹ്മത്ത് അലി, സുനീർ എരഞ്ഞോളി, അസർത് അലി, ഫൈറൂസ്, യൂസുഫ്, സുഹൈൽ മഞ്ചേരി, ഹംസ കൂട്ടി, മുസ്തഫ മാസ്റ്റർ, സാദിക്ക് ചിറയിൽ, റാഫി ഒലിയിൽ, റൗഫ് തിരുരങ്ങാടി, ജാഫർ വെന്നിയൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ആക്ടിങ് പ്രസിഡന്റ്‌ സീതി കൊളക്കാടൻ പരിപാടി നിയന്ത്രിച്ചു. സാബിൽ മമ്പാട് നന്ദി പാഞ്ഞു.