സമാധാനമുള്ളിടത്തേ പുരോഗതി സാധ്യമാവു കയുള്ളു: ടി മുഹമ്മദ്

ജിദ്ദ:

ജിദ്ദ

ജിദ്ദ: സാംസ്കാരിക പുരോഗതിയും വിദ്യാഭ്യാസ വളർച്ചയും സാമ്പത്തിക അഭിവൃദ്ധിയും സാമുദായിക നിലനിൽപ്പും സമാധാനമുള്ളിടത്തേ സാധ്യമാവുകയുള്ളൂ എന്നും കേരളക്കരയിൽ സമാധാനന്തരീക്ഷവും സാമുദായിക മൈത്രിയും സാമൂഹിക പുരോഗതിക്കും അടിത്തറ ഇട്ടത് പാണക്കാട് പി.എം.എസ്. പൂക്കോയ തങ്ങളും മുസ്ലിം ലീഗ് പ്രസ്ഥാനവും ആണെന്നും വയനാട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹവും വിശിഷ്യാ മുസ്ലിം സമുദായം ഇന്ന് അനുഭവിക്കുന്ന രാഷ്ട്രീയ സൗകര്യവും സമാധാനപൂർണമായ ജീവിതവും ലീഗ് ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ നിലപാടുകൾ മുഖേനയാണ്. പല സന്ദർഭങ്ങളിലും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും കാണിച്ച വിട്ടുവീഴ്ചകളും രാഷ്ട്രീയ നിലപാടുകളും ആണ് കേരളത്തെ സമാധാനത്തിന്റെ തുരുത്താക്കി മാറ്റിയത്.  മതസൗഹാർദം നിലനിർത്തുന്നതിന് വേണ്ടി മുസ്ലിം ലീഗും സാദിഖലി തങ്ങളും എടുത്ത നിലപാടുകളെ വിമർശിക്കുന്നവർ ഹുദൈബിയ സന്ധിയിലൂടെ വിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന വിട്ടുവീഴ്ചയുടെ ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ വയനാട് ജില്ലാ കെ.എം.സി. സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം. സ്വന്തം കാര്യങ്ങൾ മാറ്റി വച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിതം സമർപ്പിച്ചു എന്ന് പറഞ്ഞു കേൾക്കാറുള്ള കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ സാധിച്ചു. നാട്ടിൽ നടക്കുന്ന മുഴുവൻ ജീവകാരുണ്ണ്യ പ്രവർത്തനങ്ങളുടെയും പിന്നിൽ കെ.എം.സി.സി യാണെന്നതിൽ അഭിമാനo കൊള്ളുന്നെന്നും ടി മുഹമ്മദ് പറഞ്ഞു.

രാവിലെ നടന്ന പഠന ക്യാമ്പ് ജിദ്ദ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡൻ്റ്  സി.കെ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി വയനാട് ജില്ലാ ചെയർമാൻ ശിഹാബ് പേരാൽ അധ്യക്ഷത  വഹിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് കാദർ യൂസഫ്, ഷാഹുൽ ഹമീദ് മാടക്കര, നൗഷാദ് നെല്ലിയമ്പം  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാപ്പുട്ടി കൽപ്പറ്റ കിറാഅത്ത് നടത്തി. അഷ്‌റഫ്‌ കല്ലിടുമ്പൻ വേങ്ങൂര് സ്വാഗതവും ലത്തീഫ് മേപ്പാടി നന്ദിയും പറഞ്ഞു.

ഉച്ചക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനം ജിദ്ദ സെൻട്രൽ കമ്മിറ്റി കെ.എം.സി.സി ജനറൽ സെക്രട്ടറി  വി.പി  മുസ്ഥഫ ഉദ്ഘാടനം ചെയ്തു ജിദ്ധ കെ.എം.സി.സി വയനാട് ജില്ലാ പ്രസിഡൻ്റ് റസാഖ് അണക്കായി അധ്യക്ഷത വഹിച്ചു. ലത്തീഫ് മേപ്പാടി ഖിറാഅത്ത് നടത്തി. വയനാട് ജില്ലാ മുസ്ലിo ജനറൽ സെക്ര:.ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് കോറോം. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ്  കുഞ്ഞിമോൻ കാക്കിയ, വൈസ് പ്രസി. നിസാം മമ്പാട്, ജിദ്ദ കെ.എം.സി.സി. ചെയർമാൻ ഇസ്മയിൽ മുണ്ടക്കുളം, കെ.എം.സി.സി. നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ നാസർ വെളിയങ്കോട്, നാസർ എടവനക്കാട്, ജിദ്ദ കെ.എം.സി.സി  സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്  ലത്തീഫ് വെള്ളമുണ്ട. കെ.മൊയ്ദു പടിഞ്ഞാറത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

രണ്ടു ദിവസമായി നടന്ന പരിപാടിക്ക് മൂസ ചീരാൽ, നിസാർ വെങ്ങപ്പള്ളി, സുബൈർ കുഞ്ഞോം തുടങ്ങിയവർ നേതൃത്വം നൽകി ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും നാസർ നായിക്കട്ടി നന്ദിയും പറഞ്ഞു

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.