ദനൂബിലെ പഴയകാല ജിവനക്കാർ മലപ്പുറത്ത്‌ ഒത്തുകൂടി

മലപ്പുറം: സൗദി അറേബ്യയിലെ പ്രശസ്തമായ ദാനൂബ് ഹൈപ്പർമാർക്കറ്റ് കമ്പനിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വിരമിച്ച കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പഴയകാല സഹപ്രവർത്തകർ മലപ്പുറം ഗസ്സൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.
കെ പി അലവിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണി മുതൽ തുടങ്ങിയ നൂറ്കണക്കിന് പേര് പങ്കെടുത്ത സംഗമം എസ് എൽ പി മുഹമ്മദ്‌ കുഞ്ഞി കണ്ണൂർ ഉദ്ഘാടനം ചെയ്തു. ഷാഫി തയ്യിൽ സ്വാഗതം പറഞ്ഞു. ബഷീർ വി എം,ഒ സി ഹസ്സൻ കണ്ണൂർ, ലത്തീഫ് കാപ്പാട്, കുഞ്ഞി ഓച്ചിറ, സലീം റാവുത്തർ, അലവി പാങ്ങ്, കാദർ കുട്ടി നടുവണ്ണൂർ, മുസ്തഫ തേഞ്ഞിപ്പാലം, നാസർ കുഴിപ്പുറം, റഹ്മത്തുള്ള പുല്പറ്റ, ബഷീർ വേങ്ങര, നസീൽ കെ കെ, എ സിദ്ദിഖ്, സി പി മുസ്തഫ, മഹമൂദ് ആശംസകൾ നേർന്നു.
സലാഹുദീൻ ചെമ്മാട്ന്റെയും ,സഈദ് അരക്കിണർന്റെയും നേതൃത്വത്തിൽ മഞ്ചാടി സംഗിത ട്രൂപ്പിന്റെ ഗാനമേളയും മിമിക്രിയും ഉണ്ടായിരുന്നു.
എ സിദ്ദിഖ്, നസീൽ കെ കെ മലപ്പുറം , ഫൈസൽ മുരിങ്ങേക്കൽ,റഹമത്തുള്ള,ജസീൽ കെ പി, മൂസ പട്ടർക്കടവൻ,കെ പി അയ്യുബ്,സലീന, ഇന്ദിര,മിസ്സ്‌ ശ്യാമ, കുട്ടി പാങ്ങ്,കെ പി അലവി നേതൃത്വം നൽകി. മനോഹരമായ ഗിഫ്റ്റും പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തു. സി പി മുസ്തഫ പ്രാർത്ഥന നടത്തി. അലവി പാങ്ങ് നന്ദി പറഞ്ഞു.