ട്രിപ ‘സ്റ്റാർ നൈറ്റ് 2024’ സംഘടിപ്പിച്ചു

https://youtu.be/gg1q2Ml0g64

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) പതിനൊന്നാം വാർഷികത്തോടനുബന്ധിച്ചു അൽ ഖോബാറിൽ ‘സ്റ്റാർ നൈറ്റ് 2024’ എന്ന പേരിൽ വർണ്ണാഭമായ സംഗീത നൃത്ത ഹാസ്യ മെഗാ ഷോ അവതരിപ്പിച്ചു.
കിഴക്കൻ പ്രവിശ്യയിലെ കലാകാരോടൊപ്പം ട്രിപയുടെ കുട്ടികളും നൃത്തങ്ങൾ അവതരിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, നാരായണി ഗോപൻ, അതുൽ നറുകര എന്നിവർ ചേർന്നൊരുക്കിയ ഗാനമേള. കോമഡി താരങ്ങളായ തങ്കച്ചൻ വിതുര, അഖിൽ കവലയൂരിനോടൊപ്പം കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരമായ ഷഹാന റാണിയും ചേർന്നൊരുക്കിയ കോമഡി സ്‌കിറ്റ്, ഇൻസ്ട്രമെന്റൽ ഫ്യൂഷൻ ഒരുക്കി ചെമ്മീൻ ബാൻഡിലുടെ പ്രശസ്തരായ നിധിൻ രാജ്, സജീവ് ജോബ് എന്നിവർ സ്റ്റാർ നൈറ്റ് 2024 പരിപാടികൾ അവതരിപ്പിച്ചു.
കിടിലം ഫിറോസ്, ട്രിപ കുടുംബാംഗം രാജി അരുണും അവതാരകനായിരുന്നു. കലാപരിപാടികളോടനുബന്ധിച്ചു ട്രിപയുടെ 2023 പ്രവർത്തന റിപ്പോർട്ട് സെക്രട്ടറിറ്റി സെബിൻ മുഹമ്മദ് അവതരിപ്പിച്ചു. പ്രസിഡന്റ് മണ്ണറ സുരേഷ് , പ്രോഗ്രാം കൺവീനർ രഞ്ജു രാജ്, രക്ഷാധികാരി അബ്ദുൽ സലാം, അബ്ദുൽ മജീദ് ആശംസകൾ നേർന്നു. വനിതാ വേദി പ്രസിഡന്റ് നിമ്മി സുരേഷ് നന്ദി പറഞ്ഞു.






