ഒ.ഐ.സി.സി. ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി പാലക്കണ്ടി അബ്ദുറസാഖിനു സ്വീകരണം നൽകി

ജിദ്ദ: ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും നിലനിർത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തകർച്ച ജനാധിപത്യത്തിൻറെ തകർച്ചയാണെന്നും പാലക്കണ്ടി അബ്ദുറസാഖ്. സംഘടനയെ ഒറ്റക്കെട്ടായി ഒന്നിച്ച് മുന്നോട്ടു പോകണമെന്ന് അദ്ദേഹം പ്രവർത്തകരെ ഉപദേശിച്ചു.

പ്രപ്രവാസികൾക്കിടയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവാസത്തിന്റെ ആരംഭ കാലം മുതൽ പ്രവർത്തിച്ച ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം വിവരിച്ചു. പഴയകാല പ്രവാസ രാഷ്ട്രീയവും ഇന്നത്തെ പ്രവാസി രാഷ്ട്രീയവും തമ്മിൽ ഉണ്ടായ വലിയ മാറ്റത്തെ കുറിച്ചും പ്രവാസ ലോകത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പടുത്തുയർത്താൻ. മുൻകാലങ്ങളിൽ ഉണ്ടായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. അബീർ ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി. ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പാലക്കണ്ടി അബ്ദുറസാഖ്.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.

പാലക്കണ്ടി അബ്ദുറസാഖ് ഒ.ഐ.സി.സിയുടെ പഴയ രൂപ മായിരുന്ന ഐ.സി.സി വൈസ് പ്രസിഡൻറ് ആയിരുന്നു. ജിദ്ദ റീജിണൽ കമ്മിറ്റി അംഗം, എം.എസ്.എസ് ജിദ്ദ ചാപ്റ്റർ ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സൗദി എയർ ലൈൻസിൽ ഫ്ലൈറ്റ് ഇൻ ചാർജ് ആയി പ്രവൃത്തിച്ചിട്ടുണ്ട്.

പ്രസിഡണ്ട് അബ്ദുൽ നാസർ കോഴിതോടി അധ്യക്ഷത വഹിച്ചു. ജിദ്ദ റീജിണൽ കമ്മിറ്റിയുടെ കീഴിലുള്ള ഹെൽപ്പ് ഡെസ്ക് കൺവീനർ അലി തേക്കുതോട്, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ എന്നിവർ പാലക്കണ്ടി അബ്ദുറസാഖിന് ഷാൾ അണിയിച്ചു. റീജിണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷക്കീർ മാസ്റ്റർ എടവണ്ണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മലപ്പുറം ജില്ല കമ്മിറ്റി സീനിയർ നേതാവ് അലവി ഹാജി കൊണ്ടോട്ടി, മുൻ മലപ്പുറം ജില്ല സെക്രട്ടറി. ഉമ്മർ മങ്കട, തിരുവനന്തപുരം ജില്ല മുൻ പ്രസിഡണ്ട് അസാബ് വർക്കല, കണ്ണൂർ ജില്ല പ്രസിഡണ്ട് റഫീഖ് മൂസ, പത്തനംതിട്ട ജില്ല പ്രസിഡൻറ് അയ്യൂബ് ഖാൻ പന്തളം തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി വേണു, അസീസിയ ഏരിയ പ്രസിഡണ്ട് ബഷീർ അലി പരുത്തിക്കുന്നൻ, എഞ്ചിനീയർ താജുദ്ദീൻ പറമ്പത്ത്, പ്രിൻസാദ് പാറയി കോഴിക്കോട്, രാധാകൃഷ്ണൻ കാവുമ്പായി കണ്ണൂർ, സീനിയർ വൈസ് പ്രസിഡണ്ട്. രവീന്ദ്രൻ, അമീർ പരപ്പനങ്ങാടി, കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ചെയർമാൻ യൂസഫ് കോട്ട, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കെഎംസിസി ചെയർമാൻ.അഷറഫ് ചുക്കാൻ എന്നിവർ ആശംസകൾ നേർന്നു.

നീണ്ട ഒമ്പത് വർഷക്കാലത്തെ ഹെൽപ്പ് ഡെസ്കിന്റെ മികച്ച പ്രവർത്തനം കാഴ്ചവെച്ച. കൺവീനർ അലി തേക്കുതോടിനെ സീനിയർ എക്സിക്യൂട്ടീവ് അബൂബക്കർ ഷാൾ അണിയിച്ചു കോഴിക്കോട് ജില്ല കമ്മിറ്റിക്കുവേണ്ടി ആദരിച്ചു. സെക്രട്ടറി അജയ് താമരശ്ശേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ. ഷമീർ ഷാ കൊളത്തറ, അബ്ദുള്ള മീത്തിൽ, സി ടി അലിക്കുട്ടി, അഷ്റഫ് കാലിക്കറ്റ്.എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മജീദ് ചാലിൽ സ്വാഗതവും ട്രഷറർ ഷിനോയ് ദാമോദരൻ നന്ദിയും പറഞ്ഞു.