ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

ഹായിൽ: ബെറ്റർ വേൾഡ് ബെറ്റർ ടൂമാറോ എന്ന കാപ്ഷനിൽ പ്രവാസി മലയാളികൽക്കായി നടത്തുന്ന ഹെൽത്തോറിയം ക്യാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ഹായിൽ സെൻട്രൽ കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. അൽ ഹബീബ് ക്ലീനിക്കിൽ നടന്ന സെമിനാർ സെൻട്രൽ പ്രസിഡൻറ്റ് ബഷീർ സഅദി കിന്നിംഗാറിന്റെ അധ്യക്ഷതിയിൽ ഹായിൽ ഇൻന്ത്യൻ എംബസി കോർഡിനേറ്ററും സാമുഹിക പ്രവർത്തകനുമായ ചാൻസ അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു.

ഡയബറ്റിക്ക് രോഗ ലക്ഷണങ്ങളെ കുറിച്ചും ചികിൽസകളെ കുറിച്ചും ഡേ: അബ്ദുൽ റസ്സാക്ക് ഉമ്മത്തുരും, കിഡ്നി രോഗങ്ങളെയും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഡേ.അരവിന്ദ ജെ ശിവനും സംവദിച്ചു. തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ ചെക്കപ്പിൽ നിരവധി പേർ പങ്കാളികളായി. അഫ്സൽ കായംകുളം ആമുഖ പ്രഭാഷണം നടത്തി.

അബ്ദുൽ റസ്സാക്ക് മദനി, ബാപ്പു എസ്റ്റേറ്റ് മൂക്ക്, നൗഫൽ പറക്കുന്ന്, തുടങ്ങിയവർ ആശംസ പ്രഷാഷണം നടത്തി. ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും മുസ്ഥഫ അത്താളി നന്ദിയും പറഞ്ഞു.

വാര്‍ത്തകളും തൊഴില്‍ അറിയിപ്പും മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.