മനുഷ്യചങ്ങല: ഐക്യദാർഢ്യ സദസ്സുമായി ജിദ്ദ നവോദയ യുവജനവേദി

ജിദ്ദ: കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ ജനുവരി 20ന് നാട്ടിൽ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലക്ക് ഐക്യദാർഢ്യ സദസ്സുമായി നവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി. ജനുവരി 19ന് ജിദ്ദയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കാൻ ജിദ്ദ നവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
നവോദയ കേന്ദ്ര യുവജനവേദി കൺവീനർ ലാലു വേങ്ങൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡൻ്റ് കിസ്മത്ത് മമ്പാട്, ആക്റ്റിംഗ് സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്, യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. യുവജനവേദി ജോയിൻ്റ് കൺവീനർ ഫഹജാസ് സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.
20ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ കേരളീയരും അണിചേരണമെന്നും യോഗം ആവിശ്യപ്പെട്ടു.






