മുഹമ്മദ് ഷാഫിയുടെ മൃതദേഹം നാട്ടിലെത്തിച്ചുസംസ്കരിച്ചു

♠ സക്കരിയ്യ ബിന്‍ അബ്ദുള്ള
മലപ്പുറം: ഹൃദയസ്തംഭനം മൂലം സൗദിയിലെ ഹായിലിൽ മരണപെട്ട മലപ്പുറം വള്ളിക്കുന്നു സ്വദേശി പറായി മുഹമ്മദ് ഷാഫി (51)യുടെ മൃതദേഹം നാട്ടിലെത്തിച്ചു വെളിമുക്ക് വലിയ ജുമാഅത് മസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്തു. ഹായിൽ കെഎംസിസി വെൽഫയർ വിംഗ് ഇടപെട്ടുകൊണ്ടാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള എല്ലാ നിയമനടപടികളും പൂർത്തിയാക്കിയത്. ആംബുലൻസിൽ റിയാദ് വഴി ഫ്ലൈനാസ് വിമാനത്തിലാണ് നാട്ടിലേക്കു കൊണ്ടുപോയത്. വെൽഫയർ വിങ് നേതാക്കളായ കരീം തുവ്വൂർ, മുനീർ തൊഴക്കാവ്, റിയാദിലെ കെഎംസിസി പ്രവർത്തകൻ സിദ്ദീഖ് സിദ്ദീഖ് തുവ്വൂർ എന്നിവർ നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള രേഖകൾ ശരിയാക്കുന്നതിന് നേതൃത്വം നൽകി.






