മൈത്രി മഴവില്ല് സീസൺ 4 വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: മൈത്രി ജിദ്ദ നടത്തിയ ‘മൈത്രി മഴവില്ല് സീസൺ 4’ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കും, ‘പെൺവര ‘എന്ന പേരിൽ സ്ത്രീകൾക്കുമായി ചിത്ര രചന മത്സരം 2023 നവംബർ 10ന് ധൗഹ അൽ ഉലൂം ഇന്റർ നാഷണൽ സ്കൂളിൽ വെച്ചാണ് നടത്തിയത്.
കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, വനിതകൾ എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരത്തിന്റെ മൂല്ല്യ മൂല്യനിർണയം നടത്തിയത് ജിദ്ദയിലെ അറിയപ്പെടുന്ന ചിത്രരചന അധ്യാപകർ ആണ്.
കിഡ്സ് വിഭാഗത്തിൽ ധൻവി സ്കന്ദേഷ് ഒന്നാം സ്ഥാനവും നുഹയ്യാ നജീബ് രണ്ടാം സ്ഥാനവും
നവനീത് നരേഷ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ നാദിർ നൗഫൽ, സഹ്‌റ മിർസ, ലിയാന സാബിത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. ജൂനിയർ വിഭാഗത്തിൽ നിവേദ്യ അനിൽകുമാർ, ഒന്നാം സ്ഥാനവും കാത്ലീൻ വട്ടപള്ളി രണ്ടാം സ്ഥാനവും നേടി. അഫ്നാൻ കർപ്പഞ്ചേരി, നെഹ മുഹമ്മദ് നിഫം എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
സീനിയർ വിഭാഗത്തിൽ ഇഷ ഇർഷാദ് ഒന്നാം സ്ഥാനവും, പൂജ പ്രേം രണ്ടാം സ്ഥാനവും, അദ്നാൻ സഹീർ മൂന്നാം സ്ഥാനവും നേടി. വീട്ടമ്മമാരെ ഉദ്ദേശിച്ചു മൈത്രി ഒരുക്കിയ പെൺവര വിഭാഗത്തിൽ ജാസ്മിൻ റിസ്വാൻ, ജൂവീരിയ ഷാഹുൽ, ഫെബിൻ യു. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.
വ്യത്യസ്ത വിഭാഗങ്ങളിൽ 11 മത്സരാർഥികൾ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. എല്ലാവർഷവും ശിശു ദിനത്തോടനുബന്ധിച്ചു സമ്മാനദാനം നടത്താറുണ്ടായിരുന്നു എങ്കിലും നവംബർ, ഡിസംബർ മാസങ്ങളിൽ നിരവധി വലിയ പരിപാടികൾ ജിദ്ദയിൽ അരങ്ങേറിയത് കാരണം വേദി കിട്ടാൻ വൈകിയത് കൊണ്ടാണ് സമ്മാനദാനം വൈകിയതെന്നും, 2024 ജനുവരി 12ന് വെള്ളിയാഴ്ച ഷറഫിയ അൽ അബീർ ഓഡിറ്റോറിയത്തിൽ വെച്ച് മൈത്രി അംഗങ്ങളുടെയും മറ്റ് ക്ഷണിക്കപ്പെട്ട അഥിതികളുടെയും സാന്നിധ്യത്തിൽ സമ്മാന വിതരണം നടത്തുമെന്നു മൈത്രി ഭാരവാഹികൾ അറിയിച്ചു. കലാ സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചിത്ര രചന മത്സരങ്ങൾ, മത്സരത്തിന്റെ വാതയാനങ്ങൾ തുറന്നിടുകയാണ് ചെയ്തത്. തുടർച്ചയായി നാലാമത്തെ സീസൺ ആണ് ഇപ്പോൾ കഴിഞ്ഞത്.






