ഹായിൽ ഒഐസിസി രണ്ടാംഘട്ടമെമ്പർഷിപ്പ് വിതരണം തുടങ്ങി

ഹായിൽ: ഒഐസിസി ഹായിൽ സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശന കർമ്മം അൽ ഹബീബ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ നിസാം അലി പാറക്കോട് നിർവഹിച്ചു. പുതുതായി ഒഐസിസിയിലേക്ക് അംഗത്വം എടുത്തവവരുടെ മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ നടന്നു. ഒഐസിസി രക്ഷാധികാരി ചാൻസ അബ്ദുറഹ്മാൻ രണ്ടാംഘട്ട മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻന്റ് ഹൈദരലി കാസിമിന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു തേക്കട സ്വാഗതം ആശംസിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക






