ബെസ്റ്റ് വേ ഹായിൽ പുതുവർഷ കലണ്ടർ പ്രകാശനവും മ്യൂസികൽ നൈറ്റും സംഘടിപ്പിച്ചു

ഹായിൽ: ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുവർഷ കലണ്ടർ പ്രകാശനവും സഫീർ കണ്ണൂർ ടീമിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റും സംഘടിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനത്തിൽ സത്താർ പുന്നാട് അധ്യക്ഷത വഹിച്ചു.  ഹായിലിലെ സാമൂഹിക പ്രവർത്തകൻ ചാൻസ അബ്‌ദുൾ റബ്ദുൽ റഹ്മാൻ ഹ്മാൻ ഉദ്ഘാടനം  നിർവഹിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്ത് വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ജോയിന് ചെയ്യു

ബെസ്റ്റ് വേ പ്രവർത്തന റിപ്പോർട്ട് അഷ്‌റഫ്‌ നരിക്കുനി അവതറിപ്പിച്ചു. പുതുവർഷ കലണ്ടർ  ഹബീബ് മെഡിക്കൽ സെന്റർ എം ഡി നിസാം പറക്കോട്ട്  ബെസ്റ്റ് വേ ജുബ്ബ യൂണിറ്റ് പ്രതിനിധി അബ്ദുസലാമിന് നൽകി പ്രകാശനം ചെയ്തു.

എക്‌സികുട്ടീവ് മെമ്പർമാരായ ശിഹാബ് കക്കാട്, ലത്തീഫ് നിലമ്പുർ, കണ്ണൻ രാഗേഷ്,സൽമാൻ ബാവ, അസ്‌കർ കാസർഗോഡ്, സലാം നരിക്കുനി തുടങ്ങിയവരും സംബന്ധിച്ചു. റജീസ് ഇരിട്ടി സ്വാഗതം പറഞ്ഞു.

റിപ്പോർട്ട്: സകരിയ്യ ആയഞ്ചേരി